Image

അനുധാവനം എന്ന ആകസ്‌മികത (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 06 March, 2014
അനുധാവനം എന്ന ആകസ്‌മികത (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)
ഓ!എന്‍ ഹെന്റി! ഓ!എന്‍ ഹെന്റി! ഓ!
ഒ. ഹെന്റി! ഒ. ഹെന്റി!...

മിസ്‌ ഡേന്‍ഡിലയണ്‍*
ടൈപ്പു ചെയ്‌ത മെനുവില്‍
കാമുകനെ കാണാഞ്ഞ്‌
കറുത്ത അക്ഷരങ്ങളില്‍
കണ്ണീര്‍ വീഴ്‌ത്തുന്നു:
ഓര്‍മ്മയുടെ കൂടിക്കലരില്‍
അശ്രദ്ധയുടെ മധുരഫലം
`ഡബ്ല്യു' എന്ന
വാള്‍ട്ടറിലെ വാക്കാദ്യം
അബോധ അച്ചുകളായി
സൂപ്പിന്റെ പേരിലെ
കനച്ച ചവര്‍പ്പിനെ
ഉപ്പില്‍ എരിവുപുരട്ടുന്നു.

നിഷ്‌ഫലമാവാത്ത
കണ്ണീരിന്റെ വിങ്ങല്‍!
വസന്താഗമത്തിലെ
വിരഹത്തിന്റെ
നെടുവീര്‍പ്പുകള്‍!

മന്‍ഹാട്ടന്‍ റെസ്റ്റോറന്റിലെ
അനന്യസംഗമം:
മനക്കണികയുടെ
വാലത്തരംഗദൂരം
അസംഭവ്യതയില്‍
ഒത്തുചേരുന്ന
സിദ്ധാന്തങ്ങള്‍ക്കതീതം
നറുമണം ചുരത്തി
സ്‌നേഹപ്പൂക്കൂടയുടെ
ഉള്‍വലുപ്പില്‍
ഇരുവരകള്‍
ആകെത്തുകയേക്കാള്‍
വലിയ ഒന്നാകുന്ന
ലയനത്രിവേണി!
***** ***** *****

* ഒ. ഹെന്റിയുടെ ഒരു കഥയിലെ നായികയെ കാമുകന്‍ വാള്‍ട്ടര്‍ വിളിക്കുന്ന ചെല്ലപ്പേര്‍.
അനുധാവനം എന്ന ആകസ്‌മികത (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)
അനുധാവനം എന്ന ആകസ്‌മികത (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക