Image

തപ്‌സിയെ അമിത്‌ സാഥ്‌ പരസ്യമായി ചുംബിച്ചു

Published on 05 March, 2014
തപ്‌സിയെ അമിത്‌ സാഥ്‌ പരസ്യമായി ചുംബിച്ചു
തെന്നിന്ത്യന്‍ താരം തപ്‌സിയെ നായകന്‍ അമിത്‌ സാഥ്‌ പരസ്യമായി ചുംബിച്ചു. ശാദി റണ്ണിങ്‌ ഡോട്ട്‌ കോം എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിയ്‌ക്കെത്തിയതായിരുന്നു താരങ്ങള്‍. തപ്‌സിയും ചിത്രത്തിലെ നായകനായ അമിത്‌ സാഥുമാണ്‌ പത്രസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരുന്നത്‌. പെട്ടന്ന്‌ മാധ്യമപ്രവര്‍ത്തകരും ഫോട്ടോഗ്രഫേഴ്‌സും നോക്കി നില്‍ക്കെ അമിത്ത്‌ ത്‌പസിയുടെ കവിളില്‍ തുടരെ തുടരെ ചുംബിച്ചു. ആ ചുംബന ദൃശ്യങ്ങള്‍ ഫോട്ടോഗ്രാഫേഴ്‌സ്‌ തങ്ങളുടെ ക്യാമറയില്‍ പകര്‍ത്തുകയും ചെയതു. ഇപ്പോള്‍ ആ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി ഓടുകയാണ്‌.

ചിത്രത്തിന്റെ പ്രമോഷന്‌ വേണ്ടി രണ്ട്‌ പേരും ഇത്‌ നേരത്തെ പ്ലാന്‍ ചെയ്‌തതാണെന്ന പ്രചാരവുമുണ്ട്‌. എന്തായലും പ്രശ്‌നം ചര്‍ച്ചയായി. പ്രമോഷന്‌ വേണ്ടി ഇത്തരത്തില്‍ എന്തും കാണിക്കുന്നതിനെരെ ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്‌.
തപ്‌സിയെ അമിത്‌ സാഥ്‌ പരസ്യമായി ചുംബിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക