Image

ആന്‍ഡ്രിയയും പൂജയും കമലഹാസന്റെ നായികമാര്‍

Published on 03 March, 2014
ആന്‍ഡ്രിയയും പൂജയും കമലഹാസന്റെ നായികമാര്‍
പ്രശസ്‌ത നടന്‍ കമലഹസന്‍ നായകനാകുന്ന പുതിയ ചിത്രത്തില്‍ ആന്‍ഡ്രിയ ജര്‍മിയയും, പൂജ കുമാറും നായികമാരാകുന്നു. രാജേഷ്‌ അരവിന്ദ്‌ ആണ്‌ `ഉത്തമവില്ലന്‍' എന്ന ചിത്രത്തിന്റെ സംവിധായകന്‍. മരിയാന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ പാര്‍വതി മേനോനും ഈ സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്‌. മൂന്നു മാസത്തിനുള്ളില്‍ ചിത്രം പൂര്‍ത്തിയാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.

കാജല്‍ അഗര്‍വാള്‍, തൃഷ, തമന്ന എന്നിവരാണ്‌ നായികമാരാകുന്നതെന്ന്‌ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഡേറ്റു പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ ഇവരൊക്കെ പിന്മാറിയെന്നാണ്‌ കേള്‍ക്കുന്നത്‌.

ജൂണില്‍ കമലഹാസന്‍ മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ദൃശ്യം എന്ന സിനിമയുടെ തമിഴ്‌ റീമേക്കില്‍ അഭിനയിക്കാന്‍ ഡേറ്റു നല്‍കിയിട്ടുണ്ട്‌. സിമ്രാനാണ്‌ കമലിന്റെ നായികയാവുന്നത്‌.
ആന്‍ഡ്രിയയും പൂജയും കമലഹാസന്റെ നായികമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക