Image

ആഷിഖിന്റെ ചിത്രത്തില്‍ റീമ നായിക

Published on 03 March, 2014
ആഷിഖിന്റെ ചിത്രത്തില്‍ റീമ നായിക
ആഷിഖ്‌ അബു സംവിധാനം ഒപ്പന എന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍ നായികയാകുന്നു. സിനിമയ്‌ക്കു പേരിട്ട വിവരം ആഷിഖ്‌ അബു തന്റെ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ്‌ അറിയിച്ചത്‌. സിനിമയില്‍ പുതുമുഖങ്ങളും ഉണ്ടാവുമെന്ന്‌ ആഷിഖ്‌ സൂചിപ്പിച്ചു. വേണുഗോപാല്‍ രാമചന്ദ്രന്‍ നായരാണ്‌ സിനിമയ്‌ക്ക്‌ തിരക്കഥയൊരുക്കുന്നത്‌.

കണ്ണൂര്‍ പാലയാട്‌ കാമ്പസിലെ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനികളായ അസ്‌നിയ അഷ്‌മിന്‍, നിഹാല സലീം, റാഷ സലീം, റംലത്ത്‌ അസീസ്‌ എന്നിവരാണ്‌ ഈ പാട്ടിനു പിന്നിലെ താരങ്ങള്‍. അസ്‌നിയയാണ്‌ പാട്ട്‌ എഴുതിയത്‌.

പാട്ടിന്റെ അവകാശി ആരാണെന്ന തര്‍ക്കത്തിന്‌ സിനിമയുമായി ബന്ധമില്ലെന്ന്‌ ആഷിഖ്‌ പറഞ്ഞു. ആര്‌ ചെയ്‌തതായാലും വളരെ നന്നായിരിക്കുന്നു എന്ന്‌ മാത്രമാണ്‌ ഞങ്ങളുടെ അഭിപ്രായം. എന്റെ സിനിമയുടെ പേര്‌ മാഹിലെ പെണ്ണുങ്ങളെ കണ്ട്‌ക്കാ എന്നല്ല. ആ പെണ്‍കുട്ടികള്‍ പാടിയ പാട്ടില്‍ നിന്നാണ്‌ ഒരു സിനിമ ഞങ്ങള്‍ കാണാന്‍ ശ്രമിക്കുന്നത്‌. എനിക്ക്‌ കണ്ണൂരും കാസര്‍കോടും ഒരുപോലെ തന്നെ. ഒരു വേര്‍തിരിവും ഇല്ലെന്നും ആഷിഖ്‌ ഫേസ്‌ബുക്കില്‍ പറയുന്നു.
ആഷിഖിന്റെ ചിത്രത്തില്‍ റീമ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക