Image

റദ്ദാക്കിയ എയര്‍ഇന്ത്യ വിമാന സര്‍വീസുകള്‍ പുനസ്ഥാപിച്ചു

Published on 08 November, 2011
റദ്ദാക്കിയ എയര്‍ഇന്ത്യ വിമാന സര്‍വീസുകള്‍ പുനസ്ഥാപിച്ചു
നെടുമ്പാശേരി: കഴിഞ്ഞ ദിവസം എയര്‍ഇന്ത്യാ എക്‌സ്‌പ്രസ്‌ റദ്ദാക്കിയ സര്‍വീസുകള്‍ പുനരാരംഭിച്ചു.പൈലറ്റുമാര്‍ക്ക്‌ വിശ്രമമനുവദിക്കുന്നതിനെന്ന പേരിലാണ്‌ അധികൃതര്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കിയിരുന്നത്‌.

റദ്ദാക്കലില്‍ പ്രതിക്ഷേധിച്ച്‌ നോര്‍ക്കയും നിരവധി പ്രവാസി സംഘടനകളും ശക്തമായി സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ്‌ വ്യോമയാന മന്ത്രി വയലാര്‍ രവി നേരിട്ട്‌ നിര്‍ദ്ദേശം നല്‍കിസര്‍വീസുകള്‍ പുനസ്ഥാപിച്ചത്‌.

പൈലറ്റുമാര്‍ക്ക്‌ പരമാവധി ഒരു വര്‍ഷത്തില്‍ ആയിരം മണിക്കൂര്‍ മാത്രമാണ്‌ വിമാനം പറത്തുന്നതിന്‌ അനുമതിയുളളത്‌. ഡിസംബര്‍ മാസം ആദ്യമാകുമ്പോഴേക്കും പറക്കല്‍ സമയം കഴിയും. എന്നാല്‍ ഈ വേളയിലാണ്‌ യാത്രക്കാരുടെ തിരക്കേറെയുളളത്‌. ഇത്‌ കണക്കാക്കിയാണ്‌ തിരക്കുകുറഞ്ഞ നവംബറില്‍ പൈലറ്റുമാര്‍ക്ക്‌ വിശ്രമം നല്‍കി പകരം ഡിസംബറില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതെന്നും എബി ജോര്‍ജ്ജ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക