Image

കേരള അസോസിയേഷന്‍ വോളി. ടൂര്‍ണമെന്റ്‌: ഡാലസ്‌ സ്‌ട്രൈക്കേഴ്‌സ്‌ വിജയികള്‍

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 08 November, 2011
കേരള അസോസിയേഷന്‍ വോളി. ടൂര്‍ണമെന്റ്‌: ഡാലസ്‌ സ്‌ട്രൈക്കേഴ്‌സ്‌ വിജയികള്‍
ഡാലസ്‌: കേരള അസോസിയേഷന്‍ ഓഫ്‌ ഡാലസിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 27നു ഗാര്‍ലാന്‍ഡ്‌ ഗ്രേന്‍ജേഴ്‌സ്‌ പാര്‍ക്കില്‍ നടന്ന വോളിബോള്‍ ടൂര്‍ണമെന്റില്‍ ഡാലസ്‌ സ്‌ട്രൈക്കേഴ്‌സ്‌ ബി ടീം വിജയികളായി. ഡാലസ്‌ സ്‌ട്രൈക്കേഴ്‌സ്‌ എ ടീം റണ്ണേഴ്‌സ്‌ ആയി.

ടൂര്‍ണമെന്റില്‍ അഞ്ചു ടീമുകള്‍ പങ്കെടുത്തു. മികച്ച കളിക്കാരുനുള്ള എംവിപി ട്രോഫി ഡാലസ്‌ സ്‌ട്രൈക്കേഴ്‌സിന്റെ ജോയല്‍ എബ്രഹാമിനു ലഭിച്ചു. തങ്കച്ചന്‍ ജോസഫ്‌ ആണ്‌ ഡാലസ്‌ സ്‌ട്രൈക്കേഴ്‌സിന്റെ പരിശീലകന്‍.

കേരള അസോസിയേഷന്‍ സ്‌പോര്‍ട്‌സ്‌ ഡയറക്ടര്‍ സൈമണ്‍ ജേക്കബും, ടൂര്‍ണമെന്റ്‌ കണ്‍വീനര്‍ ചെറിയാന്‍ ചൂരനാടും ടൂര്‍ണമെന്റിന്റെ വിജയത്തിന്‌ ചുക്കാന്‍ പിടിച്ചു. സമാപനത്തില്‍ ഇരുവരും ചേര്‍ന്ന്‌ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്‌തു.
കേരള അസോസിയേഷന്‍ വോളി. ടൂര്‍ണമെന്റ്‌: ഡാലസ്‌ സ്‌ട്രൈക്കേഴ്‌സ്‌ വിജയികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക