Image

ശോഭനയും രേവതിയും ഇഷ്‌ട നടിമാര്‍: അമലാ പോള്‍

Published on 01 March, 2014
ശോഭനയും രേവതിയും ഇഷ്‌ട നടിമാര്‍: അമലാ പോള്‍
മലയാളത്തിന്റെ പ്രിയ നടിമാരായ ശോഭനയും രേവതിയുമാണ്‌ തന്റെ ഇഷ്‌ട നടിമാരെന്ന്‌ തെന്നിന്ത്യന്‍ നായിക അമലാ പോള്‍ പറയുന്നു. മലയാളത്തിലും തമിഴിലും ഒരുപോലെ കഴിവുതെളിയിക്കുകയും ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക്‌ സമ്മാനിയ്‌ക്കുകയും ചെയ്‌ത നിര്‍ത്തിമാരാണ്‌ ശോഭനയും രേവിതയും.

തമിഴകത്താണ്‌ ആദ്യം താരമായതെങ്കിലും അമലയും ഒരു മലയാളിയാണ്‌, കൊച്ചിക്കാരിയാണ്‌. തന്റെ ഇഷ്ട നടിമാരുടെ കൂട്ടത്തില്‍ ഒട്ടേറെ പേരുണ്ടെങ്കിലും ആ പട്ടികയില്‍ ഏറ്റവും ആദ്യമുള്ള രണ്ടു പേരുകള്‍ ശോഭനയുടേതും രേവതിയുടേതുമാണെന്നുമാണ്‌ അമല പറയുന്നത്‌.

സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയെന്ന മനോഹരമായ ചിത്രത്തില്‍ ഒരു വേഷം ചെയ്യാന്‍ സാധിച്ചതും അത്‌ ജനങ്ങള്‍ സ്വീകരിച്ചതും തന്റെ ഭാഗ്യമാണെന്ന്‌ അമല പറയുന്നു. അമല ഇപ്പോള്‍ തമിഴില്‍ ധനുഷ്‌ നായകനാകുന്ന ചിത്രത്തിന്റെ തിരക്കുകളിലാണ്‌ അമല. നടനും സംവിധായകനുമായ സമുദ്രക്കനി സംവിധാനം ചെയ്യുന്ന ചിത്രത്തിലും അമലയാണ്‌ നായിക.

മലയാളത്തിന്റെ മോഹന്‍ലാല്‍ജോഷി ടീമിന്റേതുള്‍പ്പെടെ ചില പുതിയ ചിത്രങ്ങളിലേയ്‌ക്കും അമല കരാറായിട്ടുണ്ട്‌.
ശോഭനയും രേവതിയും ഇഷ്‌ട നടിമാര്‍: അമലാ പോള്‍ശോഭനയും രേവതിയും ഇഷ്‌ട നടിമാര്‍: അമലാ പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക