Image

കൂടെവിടെയുടെ ഹിന്ദി പതിപ്പില്‍ മഞ്‌ജുവിന്റെ നായകന്‍ പൃഥ്വി

Published on 01 March, 2014
കൂടെവിടെയുടെ ഹിന്ദി പതിപ്പില്‍ മഞ്‌ജുവിന്റെ നായകന്‍ പൃഥ്വി
1983ല്‍ പദ്‌മരാജന്‍ ഒരുക്കിയ കൂടെവിടെ എന്ന സിനിമയുടെ റീമേക്കില്‍ യുവനടന്‍ പൃഥ്വിരാജിന്റെ നായികയായാണ്‌ മഞ്‌ജു ബോളിവുഡിലെത്തുന്നത്‌ എന്നാണ്‌ സൂചന.

മണിരത്‌നത്തിന്റെ സഹായിയായി പ്രവര്‍ത്തിച്ച പ്രിയയാണ്‌ സംവിധാനം ചെയ്യുന്നത്‌. ബിജോയ്‌ നമ്പ്യാര്‍ ചിത്രം നിര്‍മിക്കും. കൂടെവിടെ എന്ന സിനിമയില്‍ മമ്മൂട്ടിയും സുഹാസിനിയുമാണ്‌ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്‌. മമ്മൂട്ടിയുടെ വേഷത്തില്‍ പൃഥ്വി എത്തുന്‌പോള്‍ സുഹാസിനിയുടെ വേഷമായിരിക്കും മഞ്‌ജു അവതരിപ്പിക്കുക എന്നാണ്‌ സിനിമാരംഗത്ത്‌ പറഞ്ഞു കേള്‍ക്കുന്നത്‌. ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ചിത്രത്തിന്റെ അണിയറക്കാര്‍ നല്‍കിയിട്ടില്ല.

ചിത്രത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍ മാത്രമെ തുടങ്ങിയിട്ടുള്ളൂവെന്ന്‌ പൃഥ്വിരാജ്‌ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
കൂടെവിടെയുടെ ഹിന്ദി പതിപ്പില്‍ മഞ്‌ജുവിന്റെ നായകന്‍ പൃഥ്വി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക