Image

ക്യാപ്റ്റന്‍ രാജുവിന് ഫ്രന്‍ഡ്‌സ് ഓഫ് തിരുവല്ല സ്വീകരണം നല്‍കി.

ഏ.സി ജോര്‍ജ് Published on 08 November, 2011
ക്യാപ്റ്റന്‍ രാജുവിന് ഫ്രന്‍ഡ്‌സ് ഓഫ് തിരുവല്ല സ്വീകരണം നല്‍കി.

ഹ്യൂസ്റ്റണ്‍ : ഒരു സ്വകാര്യ സന്ദര്‍ശനത്തിന് ഹ്യൂസ്റ്റണിലെത്തിയ പ്രസിദ്ധ സിനിമാ അഭിനേതാവ് ക്യാപ്റ്റന്‍ രാജുവിന് അദ്ദേഹത്തിന്റെ നാട്ടുകാരായ ഇവിടത്തെ ഫ്രന്‍ഡ്‌സ് ഓഫ് തിരുവല്ലാ സംഘനാംഗങ്ങള്‍ അത്യന്തം ഹൃദ്യവും ഊഷ്മളവുമായ ഒരു സ്വീകരണം നല്‍കി. സ്റ്റാഫോര്‍ഡിലെ റോയല്‍ ട്രാവല്‍സ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ചായിരുന്നു സ്വീകരണം.

തെക്കേ ഇന്‍ഡ്യയിലെ ഒരു സീനിയര്‍ സിനി ആര്‍ട്ടിസ്റ്റായ ക്യാപ്റ്റന്‍ രാജുവിന്റെ പ്രഥമ അമേരിക്കന്‍ സന്ദര്‍ശനമായിരുന്നു ഇത്. വ്യത്യസ്ഥങ്ങളായ റോളുകളില്‍ അഭിനയിച്ച് ജനഹൃദയങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന മികവാര്‍ന്ന ഒരു അഭിനേതാവാണ് ക്യാപ്റ്റന്‍ രാജുവെന്ന് ഫ്രന്‍ഡ്‌സ് ഓഫ് തിരുവല്ലാ അസ്സോസിയേഷന്റെ പ്രസിഡന്റ് ജോണ്‍ ജോണ്‍ തന്റെ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് വിരമിച്ചതിനുശേഷം സിനിമയില്‍ വന്നിട്ടും തന്റെ
ആര്‍മിയിലെ ഡിസിപ്ലിനും ചിട്ടയും നിലനിര്‍ത്താന്‍ കഴിഞ്ഞത് തന്റെ കരിയറിലെ ഒരു നേട്ടമാണെന്ന് ക്യാപ്റ്റനായ സിനി ആക്ടര്‍ ക്യാപ്റ്റന്‍ രാജു അഭിമാനപുരസ്‌കരം പറഞ്ഞു. അമേരിക്കയിലേയും അമേരിക്കന്‍ നിവാസികളുടെയും നീതിബോധവും, കൃത്യനിഷ്ടയും ആത്മാര്‍ത്ഥയും അവരുടെ സിവില്‍ ജീവിതത്തിലെ നിര്‍കര്‍ഷതയും അദ്ദേഹത്തെ അങ്ങേയറ്റം ആകര്‍ഷിച്ചതായി പറഞ്ഞു.



ക്യാപ്റ്റന്‍ രാജുവിന് ഫ്രന്‍ഡ്‌സ് ഓഫ് തിരുവല്ല സ്വീകരണം നല്‍കി.
എം.ടി. മത്തായി, ഉമ്മന്‍ തോമസ്, ശശിധരന്‍ നായര്‍ , സാം സക്കറിയാ, റോഷന്‍ മാത്യൂ, ജോണ്‍ ജോണ്‍ , ക്യാപ്റ്റന്‍ രാജു, സുജ മാമ്മന്‍ , ജോര്‍ജ് എബ്രഹാം, മൈക്കല്‍ രാജ്, ബാബു സക്കറിയ, മോനി തോമസ്, മറിയാമ്മ ഉമ്മന്‍ , ജിജു തോമസ്, ആനി ഉമ്മന്‍ , ദിവ്യാ കോശി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക