Image

`സോളാര്‍ സ്വപ്‌നം' സിനിമ തടയണമെന്ന്‌ ബിജു രാധാകൃഷ്‌ണന്‍

Published on 28 February, 2014
`സോളാര്‍ സ്വപ്‌നം' സിനിമ തടയണമെന്ന്‌ ബിജു രാധാകൃഷ്‌ണന്‍
തിരുവനന്തപുരം: വിവാദമായ സോളാര്‍ അഴിമതി വിഷയമാക്കി നിര്‍മിക്കുന്ന `സോളാര്‍ സ്വപ്‌നം എന്ന സിനിമ തടയണം എന്നാവശ്യപ്പെട്ട്‌ ബിജു രാധാകൃഷ്‌ണന്‍ കോടതിയെ സമീപിച്ചു.

സിനിമയില്‍ തന്റെ പേരിനു പകരം അജയ്‌നായര്‍ എന്നും സരിത നായര്‍ക്കു പകരം ഹരിത നായര്‍ എന്നുമാണ്‌ കഥാപാത്രങ്ങള്‍ക്ക്‌ പേരിട്ടത്‌. സിനിമാവാരികയിലൂടെയാണ്‌ `സോളാര്‍ സ്വപ്‌നം` എന്ന സിനിമയെക്കുറിച്ചറിഞ്ഞത്‌. ഇത്‌ തന്നെയും കുടുംബയെും അധിക്ഷേപിക്കുന്നതിനുവേണ്ടിയാണ്‌. സോളാറുമായി ബന്ധപ്പെട്ട്‌ മാന്യമായി ബിസിനസ്‌ നടത്തിവന്ന തന്റെ കുടുംബത്തെ ചില രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ടാണ്‌ വിവാദത്തില്‍ പെടുത്തിയത്‌. ഈ ഉന്നത ഇടപെടല്‍ ചോദ്യം ചെയ്‌തതാണ്‌ താന്‍ കേസില്‍ പെടാന്‍ കാരണമായതെന്ന്‌ ബിജുരാധാകൃഷ്‌ണന്‍ ഹര്‍ജിയില്‍ പറയുന്നു.

ഇതിനാല്‍ സിനിമ നിര്‍മിക്കുന്നത്‌ തടയണമെന്നാവശ്യപ്പെട്ടാണ്‌ ബിജുരാധാകൃഷ്‌ണന്‍ തിരുവനന്തപുരം മുന്‍സിഫ്‌ കോടതിയില്‍ കേസ്‌ നല്‍കിയത്‌. നിര്‍മാതാവ്‌ ജറീഷ്‌മാത്യു, സംവിധായകന്‍ ജോയ്‌ ആന്റണി, തിരക്കഥാകൃത്ത്‌ രാജുജോസഫ്‌ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ്‌ കേസ്‌ ഫയല്‍ ചെയ്‌തത്‌. മാര്‍ച്ച്‌ നാലിന്‌ കോടതിയില്‍ ഹാജരാകാന്‍ ഇവര്‍ക്ക്‌ അടിയന്തര നോട്ടീസ്‌ നല്‍കാന്‍ കോടതി ഉത്തരവിട്ടു. ജയിലില്‍ കഴിയുന്ന ബിജു അഭിഭാഷകന്‍ മുഖേനയാണ്‌ കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്‌തത്‌.
`സോളാര്‍ സ്വപ്‌നം' സിനിമ തടയണമെന്ന്‌ ബിജു രാധാകൃഷ്‌ണന്‍
`സോളാര്‍ സ്വപ്‌നം' സിനിമ തടയണമെന്ന്‌ ബിജു രാധാകൃഷ്‌ണന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക