Image

ഉദ്ധരണികള്‍ - ഫ്രാന്‍സിസ്‌ പാപ്പ

Published on 28 February, 2014
ഉദ്ധരണികള്‍ - ഫ്രാന്‍സിസ്‌ പാപ്പ
നന്മയെയും തിന്മയെയും പറ്റി ഓരോരുത്തനും അവനവന്റേതായ കാഴ്ചപ്പാടുണ്ട്. ഓരോരുത്തനും അവനവന്റെ കാഴ്ചപ്പാടിലെ നന്മയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും തിന്മയ്ക്കെതിരായി നില്ക്കുകയും വേണം. ലോകത്തെ, ഒന്നുകൂടെ നന്മസ്ഥലമാക്കാന്‍ അതു മതിയാകും.

സഭാമേലദ്ധ്യക്ഷന്മാര്‍ പലപ്പോഴും ആത്മാനുരാഗികളായിരുന്നിട്ടുണ്ട് – കൊട്ടാര വിദൂഷകരുടെ മുഖസ്തുതികളില്‍ കോള്‍മയിര്‍കൊള്ളുന്ന ആത്മാനുരാഗികള്‍. “ഈ കൊട്ടാര വിദൂഷകരാണ് പേപ്പസിയുടെ കുഷ്ഠരോഗം. അങ്ങനെ ചില വൈദികരെ കണ്ടുമുട്ടിയാല്‍ ഞാനും വൈദിക വിരോധിയാകും. വൈദികരുടെ അധികാര പ്രമത്തതയ്ക്ക് ക്രിസ്തീയതയുമായി ബന്ധമൊന്നുമില്ല.

മിസ്റ്റിക്കുകള്‍ ഇല്ലാത്ത മതം വെറും ഒരു തത്വശാസ്ത്രമാണ്.

ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു; പക്ഷെ എന്റെ ദൈവം ഒരു കത്തോലിക്കാ ദൈവമല്ല. കത്തോലിക്കാദൈവമില്ല; വെറും ദൈവമേയുള്ളൂ.

തീര്‍ച്ചയായും എനിക്കു തോന്നുന്നത് കടിഞ്ഞാണില്ലാത്ത ക്യാപ്പിറ്റലിസം ശക്തരെ കൂടുതല്‍ ശക്തരാക്കുകയും, നിസ്സഹായരെ കൂടുതല്‍ നിസ്സാഹായരാക്കുകയു

ഞാനൊരു പാപിയാണ്. ഇതാണ് കൃത്യമായ നിര്‍വചനം ഇതൊരു അലങ്കാരികപ്രയോഗമല്ല. സത്യമായും ഞാനൊരു പാപിയാണ്. ദൈവം കരുണാപൂര്‍വ്വം തൃക്കണ്‍പാര്‍ത്ത ഒരു പാപിയാണ് ഞാന്‍.

മൂന്നു കാര്യങ്ങളാണ് ഈശോസഭയില്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് – അവരുടെ മിഷണറി ചൈതന്യം, കൂട്ടായ്മ അല്ലെങ്കില്‍ സമൂഹജീവിതം, പിന്നെ അച്ചടക്കം.

ഏറ്റവും വലിയവയാല്‍ പരിമിതമാക്കപ്പെടാത്തതും എന്നാല്‍ ഏറ്റവും നിസ്സാരമായവയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതുമാണ് ദൈവികത

യോഹന്നാന്‍ പാപ്പാ എല്ലാ കാര്യങ്ങളെയും അവയുടെ പരമാവധി വ്യാപ്തിയില്‍ കണ്ടു. എന്നാല്‍ വളരെ കുറച്ചു കാര്യങ്ങളെ അവയുടെ ഏറ്റവും കുറഞ്ഞ വ്യാപ്തിയില്‍ തിരുത്താന്‍ ശ്രമിച്ചു. 

പിരിമുറുക്കത്തിലായിരിക്കുന്ന ഒരു സമൂഹമാണ് ഈശോസഭ

സ്വയം കേന്ദ്രികൃതമായി ജീവിക്കുന്നവനല്ല ഒരു ജസ്വീറ്റ്. അതുപോലെതന്നെ ഈശോസഭയും എപ്പോഴും നോക്കിക്കൊണ്ടിരിക്കുന്ന അതിന്റെ കേന്ദ്രം, ആ സമൂഹത്തിന് പുറത്താണ്. ഈശോസഭയുടെ കേന്ദ്രം ക്രിസ്തുവും തന്റെ സഭയുമാണ്.

സഭയോടൊത്തു ചിന്തിക്കുക എന്നു പറഞ്ഞാല്‍ സഭയുടെ ഹയരാര്‍ക്കിയോടൊത്തു ചിന്തിക്കുകയാണെന്ന് നാം ഒരിക്കലും കരുതരുത്.

ഞാന്‍ ദൈവജനത്തിന്റെ അനുദിന വിശുദ്ധി കാണുന്നു. അതായത് മക്കളെ വളര്‍ത്തുന്ന അമ്മയില്‍, കുടുംബത്തിന്റെ ആഹാരത്തിനായി അധ്വാനിക്കുന്ന പിതാവില്‍, ഏറെ മുറിവുകളുണ്ടായിട്ടും കര്‍ത്താവിനെ ശുശ്രൂഷിച്ചതിന്റെ പേരില്‍ പുഞ്ചിരിക്കുന്ന വൃദ്ധരായ വൈദികരില്‍, കഠിനാധ്വാനം ചെയ്യുകയും ആരോരുമറിയാതെ വിശുദ്ധി ജീവിക്കുകയും ചെയ്യുന്ന കന്യാസ്ത്രീകളില്‍

സഭ എല്ലാവരുടെയും ഭവനമായിരിക്കണം. അല്ലാതെ വളരെ കുറച്ച് തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രം ഉള്‍ക്കൊള്ളാനാവുന്ന ചെറിയൊരു കപ്പേളയല്ല അത്.

നമ്മുടെ അല്പത്വത്തെ സംരക്ഷിക്കുന്ന കിളിക്കൂടായി ആഗോളസഭയുടെ മടിത്തട്ടിനെ നാം ചുരുക്കരുത്.

ശുശ്രൂഷകരിലും അഭിഷിക്തരിലും നിഷേധാത്മക സ്വഭാവരീതി കാണുമ്പോള്‍ ആദ്യം എന്റെ മനസ്സിലേക്ക് കടന്നുവരുന്ന കാര്യം, ഇതാ ഫലം തരാത്ത ഒരു ഷണ്ഡന്‍ എന്നാണ്.

വിശുദ്ധിയുടെയും, മഹത്വത്തിന്റെയും, എളിമയുടെയുമായ ഒരു കര്‍മ്മമാണ് ബനഡിക്ട് പാപ്പാ ചെയ്തത്. അദ്ദേഹം ഒരു ദൈവിക മനുഷ്യനാണ്.

ഇന്ന് സഭയ്ക്ക് ഏറ്റവും ആവശ്യമായിരിക്കുന്നത് മുറിവുകള്‍ ഉണക്കാനും വിശ്വാസികളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കാനുള്ള കഴിവാണ്.

യുദ്ധാനന്തരം യുദ്ധക്കളത്തില്‍ സ്ഥാപിതമായിരിക്കുന്ന ഒരു ആശുപത്രിയായാണ് ഞാന്‍ സഭയെ കാണുന്നത്. മാരകമായി പരുക്കേറ്റിരിക്കുന്ന ഒരുവനോട് അവന്റെ കൊളസ്ട്രോള്‍ കൂടുതലാണോ, ബ്ലഡ് ഷുഗറിന്റെ അളവെത്രയാണ് എന്നൊക്കെ ചോദിക്കുന്നത് ഉപകാരപ്രദമല്ല. അവന്റെ മുറിവുകളെയാണ് നിങ്ങള്‍ ആദ്യം ശ്രദ്ധിക്കേണ്ടത്.

ചിലപ്പോഴൊക്കെ സഭ ചെറിയ കാര്യങ്ങളിലും ഇടുങ്ങിയ മനസ്സിന്റെ നിയമങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ആദിമ പ്രഘോഷണം തന്നെയാണ്.

അജപാലകരെയാണ് ദൈവജനത്തിനാവശ്യം. അല്ലാതെ സര്‍ക്കാരുദ്യോഗസ്ഥരെപ്പോലെ പെരുമാറുന്ന പുരോഹിതരെയല്ല.

വാതിലുകള്‍ തുറന്നിട്ടുകൊണ്ട് പ്രജകളെ ക്ഷണിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നൊരു സഭയായി മാറാതെ, പുതിയ പാതകള്‍ കണ്ടെത്താനും, പുറത്തേക്കിറങ്ങാനും കുര്‍ബാനയ്ക്കു വരാത്തവരെയും, സഭ വിട്ടുപോയവരെയും, സഭയോടു നിസ്സംഗത പുലര്‍ത്തുന്നവരെയും തേടിപ്പോകാനും കഴിവുള്ള ഒരു സഭയായി മാറാനാണ് നാം പരിശ്രമിക്കേണ്ടത്.

സ്വവര്‍ഗ്ഗാനുരാഗിയായ ഒരാള്‍ നല്ല മനസ്സോടെ ദൈവത്തെ അന്വേഷിക്കുകയാണെങ്കില്‍ അവനെ വിധിക്കാന്‍ എനിക്കാകില്ല.

വിശ്വാസപരവും ധാര്‍മ്മികവുമായ സഭാപഠനങ്ങളെല്ലാം ഒരേ മൂല്യമുള്ളവയല്ല.

അപ്പോള്‍ ധാര്‍മ്മികവും മതപരവുമായ പ്രമാണങ്ങള്‍ക്ക് മുമ്പേ വരേണ്ടത് ദൈവത്തിന്റെ രക്ഷാകരസ്നേഹത്തിന്റെ പ്രഘോഷണമാണ്. 

വ്രതങ്ങള്‍ ഹാസ്യാനുകരണമായി മാറാന്‍ പാടില്ല. അങ്ങനെയായാല്‍ സമൂഹജീവിതം നരകതുല്യമാകും. കന്യാവ്രതം ഫലം പുറപ്പെടുവിക്കാത്ത ഷണ്ഡന്മാരുടെ ജീവിതരീതിയായി മാറും.

ഒരു സ്ത്രീയായ മറിയം സഭയില്‍ മെത്രാന്മാരെക്കാള്‍ പ്രാധാന്യമുള്ളവളാണ്.

ആഴമുള്ള ഒരു സ്ത്രൈണ ദൈവശാസ്ത്രം വളര്‍ത്തിയെടുക്കാന്‍ നാം കഠിനമായി പരിശ്രമിക്കണം. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നിടത്തെല്ലാം സ്ത്രൈണ പ്രതിഭ ആവശ്യമാണ്. സമ്പൂര്‍ണ്ണമായ ഉറപ്പോടെ ഒരാള്‍ ദൈവത്തെ കണ്ടുമുട്ടിയെന്നു പറയുകയും ഒരല്‍പം പോലും സംശയം അക്കാര്യത്തില്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ അത് തെറ്റായ ദൈവാനുഭവമാണ്.

വ്യക്തമായി എഴുതപ്പെട്ട നാടക സ്ക്രിപ്റ്റ് പോലെയല്ല നമ്മുടെ ജീവിതം. മറിച്ച് അതൊരു യാത്രയാണ്, നടപ്പാണ്, പ്രവൃത്തിയാണ്, അന്വേഷണമാണ്, കാഴ്ചായണ്.

കടപ്പാട്: www. marpapa.com/quotes/
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക