Image

സാര്‍ക്ക് ഉച്ചകോടി: പ്രധാനമന്ത്രി മാലദ്വീപിലേക്ക്

Published on 08 November, 2011
സാര്‍ക്ക് ഉച്ചകോടി: പ്രധാനമന്ത്രി മാലദ്വീപിലേക്ക്
ന്യൂഡല്‍ഹി: സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ബുധനാഴ്ച മാലദ്വീപിലേക്ക് തിരിക്കും. നാലു ദിവസം നീളുന്ന സമ്മേളനത്തിനിടെ പാകിസ്താന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിക്ക് പുറമെ വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി എന്നിവരും സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

മന്‍മോഹന്‍ - ഗിലാനി കൂടിക്കാഴ്ച നവംബര്‍ 11 ന് നടക്കുമെന്നാണ് സൂചന. കഴിഞ്ഞ മാര്‍ച്ചില്‍ മൊഹാലിയില്‍ വച്ചാണ് ഇരുനേതാക്കളും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തിനിടെ ആയിരുന്നു കൂടിക്കാഴ്ച. 2010 ഏപ്രിലില്‍ ഭൂട്ടാനില്‍ നടന്ന സാര്‍ക്ക് സമ്മേളനത്തിനിടയിലും ഇരു നേതാക്കളും ചര്‍ച്ച നടത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക