Image

സുപ്രിയ ഗര്‍ഭിണി, അച്ഛനാകുന്ന ത്രില്ലില്‍ പൃഥ്വിരാജ്‌

Published on 27 February, 2014
സുപ്രിയ ഗര്‍ഭിണി, അച്ഛനാകുന്ന ത്രില്ലില്‍ പൃഥ്വിരാജ്‌
പൃഥ്വിരാജ്‌ ഒരു അച്ഛനാകാന്‍ പോകുന്നു. ഫേസ്‌ബുക്കിലൂടെയാണ്‌ പൃഥ്വി ഇക്കാര്യം അറിയിച്ചത്‌. വളരെ സ്‌പെഷ്യലും അങ്ങേയറ്റം വ്യക്തിപരവുമായ ഒരുകാര്യമാണ്‌ ഞാന്‍ പറയാന്‍ പോകുന്നത്‌. എല്ലാകാര്യങ്ങളും വളരെ നേരത്തേ അറിയുന്നവരാണ്‌ നിങ്ങള്‍ എല്ലാവരും ഇക്കാര്യം അറിഞ്ഞിരിക്കാനും ഇടയുണ്ട്‌. എന്നാലും ഞാന്‍ എന്റെ സന്തോഷം അറിയിക്കുകയാണ്‌. ഞാന്‍ ഒരു പിതാവാകാന്‍ പോകുന്നു.

ഞങ്ങളുടെ ജീവിതത്തിലെ ഏറ്റഴും വലിയ ഈ സന്തോഷത്തില്‍ നിങ്ങളും പങ്കുചേരുമെന്ന്‌ ഞാനും സുപ്രിയയും വിശ്വസിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ റിലീസിനുള്ള കൗണ്ട്‌ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. ഞാന്‍ അതിനായി കാത്തിരിക്കുന്നു എന്നാണ്‌ സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള പൃഥ്വിരാജിന്റെ ഫേസ്‌ബുക്ക്‌ സന്ദേശം.
സുപ്രിയ ഗര്‍ഭിണി, അച്ഛനാകുന്ന ത്രില്ലില്‍ പൃഥ്വിരാജ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക