Image

സന്തോഷ് പണ്ഡിറ്റിന്റെ 'മിനിമോളുടെ അച്ഛന്‍ ' പ്രദര്‍ശനത്തിന്

Published on 27 February, 2014
സന്തോഷ് പണ്ഡിറ്റിന്റെ 'മിനിമോളുടെ അച്ഛന്‍ ' പ്രദര്‍ശനത്തിന്
കൊച്ചി: സന്തോഷ് പണ്ഡിറ്റിന്റെ മൂന്നാമത്തെ ചിത്രം 'മിനിമോളുടെ അച്ഛന്‍' പുറത്തിറങ്ങുന്നു. ശ്രീകൃഷ്ണ ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുമെന്ന് സന്തോഷ് പണ്ഡിറ്റ് പത്രസമ്മേളനത്തില്‍ പറഞ്ഞു. 

അഞ്ച് ലക്ഷം മുതല്‍മുടക്കില്‍ നിര്‍മിച്ചിരിക്കുന്ന ചിത്രത്തിലെ കാമറ ഒഴികെ എല്ലാ മേഖലകളും കൈകാര്യം ചെയ്തിരിക്കുന്നത് സന്തോഷ് പണ്ഡിറ്റാണ്. 

സോണിയ, വര്‍ഷ പണ്ഡിറ്റ്, മുഹമ്മദ്, നൗഷാദ്, ഇസ്‌മെയില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'കാളിദാസന്‍ കവിത എഴുതുകയാണ്', 'നീലിമ നല്ല കുട്ടിയാണ്' എന്നിവയാണ് പണ്ഡിറ്റിന്റെ പ്രദര്‍ശനത്തിനൊരുങ്ങുന്ന അടുത്ത ചിത്രങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക