Image

എം.സി.എന്‍ ടെലിവിഷന്‍ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ ഡാളസ്സില്‍ നടത്തി.

പി.പി.ചെറിയാന്‍ Published on 08 November, 2011
എം.സി.എന്‍ ടെലിവിഷന്‍ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ ഡാളസ്സില്‍ നടത്തി.

ഡാളസ് : എം.സി.എന്‍ ടെലിവിഷന്റെ രണ്ടാംവാര്‍ഷികാഘോഷങ്ങള്‍ മസ്‌ക്കിറ്റിലുള്ള ഷാരോണ്‍ ഫെല്ലോഷിപ്പ് ഹാളില്‍ വെച്ച് നടത്തപ്പെട്ടു.

റവ.ഷിബു തോമസിന്റെ പ്രാര്‍ത്ഥനയോടെ സമ്മേളനം ആരംഭിച്ചു. പി.ബി.തോമസ് അദ്ധ്യക്ഷത വഹിച്ചു. വില്‍സണ്‍ തരകന്‍ ആമുഖ പ്രസംഗം നടത്തി.

സണ്ണി മാളിയേക്കല്‍ (ഏഷ്യാനെറ്റ്), ഏബ്രഹാം തോമസ് (പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് ടെക്ലസ്), വര്‍ഗ്ഗീസ് അലക്‌സാണ്ടര്‍ (വേള്‍ഡ് മലയാളി കൗണ്‍സില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

വര്‍ഗ്ഗീസ് കുര്യന്‍ സ്വാഗതവും ഡെന്നി സാമുവേല്‍ നന്ദിയും പറഞ്ഞു.

പ്രവാസി മലയാളി സമൂഹത്തില്‍ നടക്കുന്ന പരിപാടികളും, സാമൂഹ്യ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് അപ്പോള്‍ തന്നെ പ്രക്ഷേപണം ചെയ്യുന്നതിനു വേണ്ടിയാണ് എം.സി.എന്‍ . ടി.വി. മുന്‍ഗണന നല്‍കുന്നതെന്ന് കോര്‍ഡിനേറ്റര്‍മാരായ വില്‍സണ്‍ തരകന്‍ , വര്‍ഗ്ഗീസ് കുര്യന്‍ , ഡെന്നി സാമുവേല്‍ എന്നിവര്‍ പറഞ്ഞു. ഷാജി.കെ. ഡാനിയേലിന്റെ പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടും സമ്മേളന പരിപാടി സമാപിച്ചു.
എം.സി.എന്‍ ടെലിവിഷന്‍ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ ഡാളസ്സില്‍ നടത്തി.എം.സി.എന്‍ ടെലിവിഷന്‍ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ ഡാളസ്സില്‍ നടത്തി.എം.സി.എന്‍ ടെലിവിഷന്‍ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ ഡാളസ്സില്‍ നടത്തി.എം.സി.എന്‍ ടെലിവിഷന്‍ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ ഡാളസ്സില്‍ നടത്തി.എം.സി.എന്‍ ടെലിവിഷന്‍ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ ഡാളസ്സില്‍ നടത്തി.എം.സി.എന്‍ ടെലിവിഷന്‍ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ ഡാളസ്സില്‍ നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക