Image

മുന്‍ ബോക്‌സിങ് ചാമ്പ്യന്‍ ജോ ഫ്രേസിയര്‍ അന്തരിച്ചു

Published on 08 November, 2011
മുന്‍ ബോക്‌സിങ് ചാമ്പ്യന്‍ ജോ ഫ്രേസിയര്‍ അന്തരിച്ചു
ഫിലാഡല്‍ഫിയ: മുന്‍ ലോക ബോക്‌സിങ് ചാമ്പ്യന്‍ ജോ ഫ്രേസിയര്‍(67) അന്തരിച്ചു. കാന്‍സര്‍ രോഗബാധിതനായിരുന്നു. നൂറ്റാണ്ടിന്റെ പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ 1971 ല്‍ ബോക്‌സിങ് ഇതിഹാസം സാക്ഷാല്‍ മുഹമ്മദ് അലിയെ വീഴ്ത്തിയതിലൂടെയാണ് ഫ്രേസിയര്‍ ലോകപ്രശസ്തനായത്. അതുവരെ ബോക്‌സിങ് റിങ്ങിലെ അപരാജിതനായ പോരാളിയായിരുന്നു അലി. 1965 മുതല്‍ 76 വരെ നീണ്ടുനില്‍ക്കുന്ന 'സ്‌മോകിന്‍ ജോ' എന്ന് വിളിക്കപ്പെടുന്ന ഫ്രേസിയറുടെ ബോക്‌സിങ് കരിയറിലെ സുവര്‍ണ അധ്യായം മുഹമ്മദ് അലിക്കെതിരായ വിജയം തന്നെയാണ്.

1970 ലാണ് ഫ്രേസിയര്‍ ലോക ചാമ്പ്യനാകുന്നത്. 71 ല്‍ അലിയെ വീഴ്ത്തിയ ഫ്രേസിയര്‍ക്ക് പക്ഷേ 73 ല്‍ ജോര്‍ജ് ഫോര്‍മാനോട് തോറ്റതോടെ ലോക കിരീടം നഷ്ടമായി. 75ല്‍ മുഹമ്മദലിയുമായ വീണ്ടും ഏറ്റുമുട്ടല്‍. പക്ഷേ ഇത്തവണ വിജയം അലിക്കായിരുന്നു. 76 ല്‍ ഫോര്‍മാനോട് വീണ്ടും തോറ്റതോടെ ഫ്രേസിയര്‍ ബോക്‌സിങ് റിങ്ങിനോട് വിടപറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക