Image

ഒരേതരത്തിലുള്ള വേഷങ്ങള്‍ ചെയ്യില്ല: മേഘ്‌ന

Published on 26 February, 2014
ഒരേതരത്തിലുള്ള വേഷങ്ങള്‍ ചെയ്യില്ല: മേഘ്‌ന
സിനിമയില്‍ ഒരുപോലെയുള്ള വേഷങ്ങള്‍ അവതരിപ്പിച്ച്‌ പിടിച്ചു നില്‍ക്കുന്നതിനോട്‌ താത്‌പര്യമില്ലെന്ന്‌ നടി മേഘ്‌നാ രാജ്‌ പറഞ്ഞു. കഥാപാത്രങ്ങളിലെ വ്യത്യസ്‌തതയാണ്‌ പ്രേക്ഷകര്‍ക്കു മുന്നില്‍ എന്നും നിറഞ്ഞു നില്‍ക്കാനുള്ള പറ്റിയ വഴി എന്നും നടി കൂട്ടിച്ചേര്‍ത്തു.

രാജ ഹുളി എന്ന സിനിമയുടെ വിജയത്തിനു ശേഷം നിരവധി അവസരങ്ങള്‍ വന്നതാണ്‌. എന്നാല്‍ ഞാനതെല്ലാം നിരസിച്ചു. ഒരേ തരത്തിലുള്ള വേഷങ്ങള്‍ വീണ്ടും വീണ്ടും ചെയ്യാന്‍ ആഗ്രഹമില്ലാത്തതു കൊണ്ടു തന്നെയാണ്‌ അങ്ങനെ ചെയ്‌തതെന്നും ഉറച്ച ശബ്ദത്തില്‍ മേഘ്‌ന പറഞ്ഞു. സെലക്ടീവ്‌ ആയതു കൊണ്ടു മാത്രം ധാരാളം സിനിമകള്‍ മേഘ്‌നയ്‌ക്ക്‌ നഷ്ടമായിട്ടുണ്ട്‌. പക്ഷേ അതില്‍ തനിക്ക്‌ ദുഖമില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

മലയാളത്തില്‍ രാകേഷ്‌ ഗോപന്‍ സംവിധാനം ചെയ്യുന്ന 100 ഡിഗ്രി സെല്‍ഷ്യസ്‌ എന്ന സിനിമയാണ്‌ മേഘ്‌നയുടേതായി പുറത്തിറങ്ങാനുള്ളത്‌.
ഒരേതരത്തിലുള്ള വേഷങ്ങള്‍ ചെയ്യില്ല: മേഘ്‌ന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക