Image

രാഹുല്‍ തയാറെങ്കില്‍ കല്യാണം കഴിക്കാമെന്ന്‌ നടി രാഖി സാവന്ത്‌

Published on 26 February, 2014
രാഹുല്‍ തയാറെങ്കില്‍ കല്യാണം കഴിക്കാമെന്ന്‌ നടി രാഖി സാവന്ത്‌
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി തയാറെങ്കില്‍ വിവാഹം കഴിക്കാന്‍ താന്‍ തയാറാണെന്ന്‌ ബോളിവുഡ്‌ ഗ്ലാമര്‍ താരം രാഖി സാവന്ത്‌ വെളിപ്പെടുത്തി. ഒരു ഭോജ്‌പുരി ചിത്രത്തിന്റെ പ്രചാരണത്തിന്‌ എത്തിയപ്പോഴാണ്‌ രാഖി മനസ്സു തുറന്നത്‌.

വാഗ്‌ദാനങ്ങള്‍ പാലിക്കാത്തതിനാലാണ്‌ കൊണ്ടാണ്‌ ഡല്‍ഹിയില്‍ കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജി വെച്ചതെന്നും. കേജ്‌രിവാളിന്‌ ഇനി ഒരിക്കലും മുഖ്യമന്ത്രി പഥത്തിലേക്ക്‌ തിരികെയെത്താന്‍ കഴിയില്ലെന്നും രാഖി പറഞ്ഞു.

അടുത്ത പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി വരണമെന്നാണ്‌ തന്റെ ആഗ്രഹമെന്നും കഴിവ്‌ തെളിയിക്കാന്‍ മോഡിക്ക്‌ ഒരു അവസരം നല്‍കണമെന്നും രാഖി മനസു തുറന്നു.
രാഹുല്‍ തയാറെങ്കില്‍ കല്യാണം കഴിക്കാമെന്ന്‌ നടി രാഖി സാവന്ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക