Image

മലയാളത്തിനും ആദ്യത്തെ ഇന്റര്‍നെറ്റ് മൂവിചാനല്‍

Published on 08 November, 2011
മലയാളത്തിനും ആദ്യത്തെ ഇന്റര്‍നെറ്റ് മൂവിചാനല്‍

ന്യൂയോര്‍ക്കിലെ ഇന്‍ഡ്യാ പ്രസ്സ് ക്ലബ്ബ് സമ്മേളനത്തില്‍ വെച്ച് പ്രശസ്ത സംവിധായകന്‍ ആര്‍ ശരത്തിന്റെ സാന്നിധ്യത്തില്‍ നടനും, നിര്‍മ്മാതാവും കവിയുമായ തമ്പി ആന്റണി ഉല്‍ഘാടനം നിര്‍വഹിച്ചു. തദവസരത്തില്‍ ഫോമാ നാഷണല്‍ കമ്മറ്റി അംഗങ്ങളായ വിന്‍സന്റ് ബോസ് എം., അനിയന്‍ ജോര്‍ജ്, അലക്‌സ് കോശി, തോമസ് കോശി, ജോണ്‍ , സി. വര്‍ഗീസ്, ജോസ് ചുമ്മാര്‍ , സജി ഏബ്രഹാം, നടന്‍ സിബി ഡേവിഡ് മുതലായവര്‍ പങ്കെടുത്തു.

www.bollyverse.com എന്ന പേരില്‍ ആരംഭിക്കുന്ന ഈ ചാനലില്‍ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകള്‍ ലഭ്യമാണ്. തല്ക്കാലം യുഎസ്എയില്‍ മാത്രമാണ് ലക്ഷ്യമിടുന്നതെങ്കിലും പിന്നീട് മിഡില്‍ ഈസ്റ്റ് ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബോളിവേഴ്‌സിന്റെ പ്രതിനിധി ശ്രീമാന്‍ നവീന്‍ ചാത്തപ്പുറം പറഞ്ഞു. ആരംഭത്തില്‍ ഡോളര്‍ 9.99 ആണ് മാസവരി. ആദ്യത്തെ ഒന്‍പതു ദിവസം സൗജന്യമായി സിനിമാ കാണാവുന്നതുമാണ്.

ഇപ്പോള്‍ സിനിമാ വ്യവസായത്തിനു ഏറ്റവും ഭീഷണി ആയികൊണ്ടിരിക്കുന്ന വീഡിയോ പൈറസ്സിക്കെതിരേ ശക്തമായി നിലപാടുകള്‍ സ്വീകരിക്കാനും
bollyverse.com തയ്യാറെടുത്തുകഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് നവീന്‍ ചാത്തപ്പുറം: PH: 630-781-9868
മലയാളത്തിനും ആദ്യത്തെ ഇന്റര്‍നെറ്റ് മൂവിചാനല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക