താമ്പാ: ഒക്‌ടോബര്‍ 29-ന് ശനിയാഴ്‌ച താമ്പായിലെ സിക്കിള്‍ ഹൈസ്‌കൂള്‍
ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ഗംഭീര സംഗീതസന്ധ്യയില്‍ മലയാളി അസോസിയേഷന്‍ ഓഫ്
സെന്‍ട്രല്‍ ഫ്‌ളോറിഡ (എം.എ.സി.എഫ്) ചെയര്‍മാന്‍ പി.വി. ചെറിയാന്‍,
ഗാനഗന്ധര്‍വ്വന്‍ ഡോ. കെ.ജെ. യേശുദാസിന്റെ സംഗീതസപര്യയുടെ അമ്പതാം
വാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രസ്‌തുത
പരിപാടിയുടെ പ്രധാന സംഘാടകരില്‍ ഒരാളായിരുന്നു ശ്രീ ചെറിയാന്‍. താമ്പായിലെ എല്ലാ
കലാ സാംസ്‌കാരിക പരിപാടികളിലേയും നിറസാന്നിദ്ധ്യമാണ് `ചെറിയാച്ചായന്‍'
എന്നറിയപ്പെടുന്ന ശ്രീ പി.വി. ചെറിയാന്‍ പനങ്ങാട്ട്. അദ്ദേഹം അവിഭക്ത ഫൊക്കാനയുടെ
എക്‌സിക്യൂട്ടീവ് അംഗവും, നാഷണല്‍ കണ്‍വെന്‍ഷന്‍ മുഖ്യ സെക്യൂരിറ്റി ഓഫീസറുമായി
പ്രവര്‍ത്തിച്ചിട്ടുണ്ട്. തികഞ്ഞ ഈശ്വര വിശ്വാസിയും പരോപകാര തത്‌പരനുമാണ്
ഇദ്ദേഹം.
വിവിധ ഭാഷകളിലായി തന്റേതായ ശൈലിയില്‍ ഡോ. യേശുദാസിനെ ശ്രീ
ചെറിയാന്‍ ഹര്‍ഷാരവത്തോടെ സദസിന് പരിചയപ്പെടുത്തി. എം.എ.സി.എഫ് പ്രസിഡന്റ് സണ്ണി
മറ്റമന ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ചു.
മുപ്പതുവര്‍ഷത്തിലേറെയായി
അമേരിക്കയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ശ്രീ. പി.വി. ചെറിയാന് ഏഴ്
മക്കളും, ഭാര്യയുമുണ്ട്. രണ്ടു മക്കള്‍ മെഡിക്കല്‍ ഡോക്‌ടര്‍മാരാണ്.