Image

മല്ലപ്പള്ളി കുടുംബസംഗമം ഫിലാഡല്‍ഫിയയില്‍ നവംബര്‍ 12-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 08 November, 2011
മല്ലപ്പള്ളി കുടുംബസംഗമം ഫിലാഡല്‍ഫിയയില്‍ നവംബര്‍ 12-ന്‌
ഫിലാഡല്‍ഫിയ: മല്ലപ്പള്ളി താലൂക്കില്‍പ്പെട്ട കുന്നന്താനം, കല്ലൂപ്പാറ, മല്ലപ്പള്ളി, ആനിക്കാട്‌, കോട്ടാങ്ങല്‍, എഴുമറ്റൂര്‍, കൊറ്റനാട്‌, പുറമറ്റം എന്നീ പഞ്ചാതത്തുകളില്‍ നിന്നും പ്രവാസികളായി ട്രൈസ്റ്റേറ്റ്‌ ഏരിയയില്‍ അധിവസിക്കുന്നവരുടെ കൂട്ടായ്‌മയായ മല്ലപ്പള്ളി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നാലാമത്‌ കുടുംബസംഗമവും ഡിന്നറും നവംബര്‍ 12-ന്‌ ശനിയാഴ്‌ച വൈകുന്നേരം 5.30-ന്‌ അണ്‍റൂ അവന്യൂവിലുള്ള സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തപ്പെടുന്നതാണ്‌.

സുപ്രസിദ്ധ ചലച്ചിത്ര പിന്നണിഗായകനായ എം.ജി. ശ്രീകുമാര്‍ മുഖ്യാതിഥിയായി പരിപാടികളില്‍ പങ്കെടുക്കും. ഐഡിയാ സ്റ്റാര്‍ സിംഗര്‍ സോമദാസ്‌ - ശാലിനി രാജേന്ദ്രന്‍ ടീം നയിക്കുന്ന ഗാനമേളയും ഇതര കലാപരിപാടികളും ഉണ്ടായിരിക്കും.

പരസ്‌പരം സൗഹൃദം സ്ഥാപിക്കുന്നതിനും, പരിചയം പുതുക്കുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്തുവാന്‍ മല്ലപ്പള്ളി താലൂക്കില്‍പ്പെട്ട എല്ലാവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

സെക്രട്ടറി ചെറിയാന്‍ ഏബ്രഹാം, കോര്‍ഡിനേറ്റര്‍ ബിനു ജോസഫ്‌ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ സംഗമത്തിന്റെ വിജയത്തിനായി ഒരുക്കിക്കൊണ്ടിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സണ്ണി ഏബ്രഹാം (484 716 1636), ബിനു ജോസഫ്‌ (267 235 4345).
മല്ലപ്പള്ളി കുടുംബസംഗമം ഫിലാഡല്‍ഫിയയില്‍ നവംബര്‍ 12-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക