Image

`കൂടെവിടെ'യുടെ ഹിന്ദി റീമേക്കില്‍ മഞ്‌ജു അഭിനയിക്കുമെന്ന്‌

Published on 25 February, 2014
`കൂടെവിടെ'യുടെ ഹിന്ദി റീമേക്കില്‍ മഞ്‌ജു അഭിനയിക്കുമെന്ന്‌
എക്കാലത്തേയും സൂപ്പര്‍ ഹിറ്റായിരുന്ന പത്മരാജന്‍ ചിത്രമായ `കൂടെവിടെ'യുടെ ഹിന്ദി റീമേക്കില്‍ മഞ്‌ജു വാര്യര്‍ അഭിനയിക്കുമെന്ന്‌ റിപ്പോര്‍ട്ട്‌.

മലയാളചിത്രത്തില്‍ സുഹാസിനി ചെയ്‌ക വേഷമായിരിക്കും ഹിന്ദി റീമേക്കില്‍ മഞ്‌ജു ചെയ്യുകയെന്നാണ്‌ കേള്‍ക്കുന്നത്‌. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം പൃഥ്വിരാജാണ്‌ ചെയ്യുന്നതെന്ന്‌ തീരുമാനമായിട്ടുണ്ട്‌. ഏറെക്കാലം പ്രമുഖസംവിധായകന്‍ മണിരത്‌നത്തിനൊപ്പം സഹസംവിധായികയായി ജോലിചെയ്‌തിട്ടുള്ള വി പ്രിയയാണ്‌ കൂടെവിടെ ഹിന്ദിയിലേയ്‌ക്ക്‌ റീമേക്ക്‌ ചെയ്യുന്നത്‌. ബിജോയ്‌ നമ്പ്യാരാണ്‌ ചിത്രത്തിന്റെ നിര്‍മ്മാതാവ്‌. വിവരങ്ങള്‍ സത്യമാണെങ്കില്‍ മഞ്‌ജുവിന്റെ ആദ്യ ബോളിവുഡ്‌ ചിത്രമായി കൂടെവിടെ റീമേക്ക്‌ മാറും. മഞ്‌ജുവിന്റെ ആദ്യ ചിത്രമായ ഹൗ ഓള്‍ഡ്‌ ആര്‍ യുവിന്റെ സെറ്റിലാണ്‌ മഞ്‌ജുവിപ്പോള്‍.
`കൂടെവിടെ'യുടെ ഹിന്ദി റീമേക്കില്‍ മഞ്‌ജു അഭിനയിക്കുമെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക