Image

നിഖിലുമായി ഒന്നുമില്ല: സ്വാതി

Published on 25 February, 2014
നിഖിലുമായി ഒന്നുമില്ല: സ്വാതി
താന്‍ ബോളിവുഡ്‌ നടന്‍ നിഖിലുമായി പ്രണയത്തിലല്ലെന്ന്‌ നടി സ്വാതി റെഡ്ഡി വെളിപ്പെടുത്തി. നിഖിലുമായി സ്വാതി പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. കുറേനാളായി ഗോസിപ്പുകളോടൊന്നും പ്രതികരിക്കാതിരുന്ന സ്വാതി പക്ഷേ ഇപ്പോള്‍ നിഖിലുമായുള്ള പ്രണയകഥ നിഷേധിച്ചുകൊണ്ട്‌ രംഗത്തെത്തിയിരിക്കുകയാണ്‌.

എന്റെ വിവാഹക്കാര്യം ഞാന്‍ എന്റെ രക്ഷിതാക്കള്‍ക്ക്‌ വിട്ടുകൊടുത്ത വിഷയമാണ്‌. എനിയ്‌ക്കു ചേരുന്നയാളെ അവര്‍ തന്നെ കണ്ടുപിടിച്ചുകൊള്ളും. ആ ജോലി ഞാന്‍ ഏറ്റെടുക്കുന്നില്ല. സിനിമാ ലോകത്ത്‌ ഒന്നിച്ചഭിനയിച്ചവരെല്ലാമായി എനിയ്‌ക്ക്‌ നല്ല ബന്ധമുണ്ട്‌. അതിനര്‍ത്ഥം അവരില്‍ ആരെയെങ്കിലും ഞാന്‍ പ്രണയിക്കുന്നുവെന്നോ വിവാഹം കഴിയ്‌ക്കാന്‍ പോകുന്നുവെന്നോ അല്ല സ്വാതി പറയുന്നു.

ഇപ്പോള്‍ തെലുങ്കില്‍ സ്വാതി ബങ്കരി കൊടിപെട്ട, കാര്‍ത്തികേയ എന്നീ ചിത്രങ്ങളാണ്‌ ചെയ്യുന്നത്‌. മലയാളത്തില്‍ രണ്ടു ചിത്രങ്ങള്‍ ചെയ്‌ത സ്വാതിയുടെ പുതിയ ചിത്രം മോസയിലെ കുതിരമീനുകളാണ്‌.
നിഖിലുമായി ഒന്നുമില്ല: സ്വാതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക