ന്യൂയോര്‍ക്ക്: നവംബര്‍ 12 ന്യൂയോര്‍ക്കില്‍ ഗ്ലെന്ഒക്സിലെ തിരുവല്ലാ നഗറില്‍
(Santoor Restaurant Catering Hall) നടക്കുന്ന തിരുവല്ലാ സംഗമത്തില്‍ അന്തരിച്ച
തിരുവല്ലയുടെ പ്രിയപ്പെട്ട ജോണ്‍ ജെ ജോണിന് ആദരഞ്ജലി അര്‍പ്പിക്കുന്നതാണ്. എല്ലാ
മലയാളി ഫുട്ബോള്‍ പ്രേമികളെയും ഈ ചടങ്ങിലേക്കും തിരുവല്ലാ സംഗമത്തിലേക്കും
പ്രത്യേകം ക്ഷണിക്കുന്നതായും ഫ്രണ്ട്സ് ഓഫ് തിരിവല്ല പ്രസിഡന്റ് തോമസ് ടി.
ഉമ്മന്‍ അറിയിച്ചു. ജോണ്‍ ജെ ജോണിന്റെ നേതൃത്വത്തിലുള്ള കേരള ടീം ആണ് ആദ്യമായി
കേരളത്തിന് സന്തോഷ് ട്രോഫി നേടിയെടുത്തത് എന്ന വസ്തുത മലയാളികളുടെ മനസ്സില്‍
ഇന്നും ആവേശം നല്കുന്നു. നവംബര്‍ 12 ശനിയാഴ്ച വൈകുന്നേരം 5:30-ന്
ഗ്ലെന്ഓക്സ്സിലെ `തിരുവല്ലാ നഗറില്‍' ( 257-10 Union Turnpike, Glen Oaks, NY
11004) വച്ചാണ് നടത്തപ്പെടുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്രെണ്ട്സ്
ഓഫ് തിരുവല്ലാ ഭാരവാഹികളുമായി ബന്ധപ്പെടുക. തോമസ് ടി ഉമ്മന്‍ (പ്രസിഡന്റ്)
631.543.8530; മാത്യു വര്‍ഗീസ് (സെക്രട്ടറി) 631.368.2037; സക്കറിയ കരുവേലില്‍
(വൈസ് പ്രസിഡന്റ്) 516.358.7129; കുഞ്ഞു മാലിയില്‍ (ട്രെഷറര്‍) 516.877.8052;
ഫിലിപ്പ് മഠത്തില്‍ (ജോ. സെക്രട്ടറി) 917.459.7819; ടി വി തോമസ് (ജോ. ട്രെഷറര്‍
)718.470.1974 എന്നിവരുമായി ബന്ധപ്പെടുക.