Image

അരിസോണയില്‍ അയ്യപ്പ ശരണം വിളികള്‍ ഉയരുകയായി

മനു നായര്‍ Published on 08 November, 2011
അരിസോണയില്‍ അയ്യപ്പ ശരണം വിളികള്‍ ഉയരുകയായി
അരിസോണ: ശരണം വിളികളുടേയും അയ്യപ്പ മന്ത്രങ്ങളുടേയും നാളുകള്‍ഉണരുകയായി. വൃശ്ചികം ഒന്നിന്‌ മണ്ഡലകാലവൃതാനുഷ്‌ടാനം ആരംഭിക്കുന്നതോടെ അയ്യപ്പഭക്തന്‍മാര്‍ശരീരവും മനസും അയ്യപ്പനിലേക്ക്‌ അര്‍പ്പിക്കുകയായി.

അരിസോണയില്‍ കേരള ഹിന്ദൂസ്‌ ഓഫ്‌ അരിസോണയുടെ ആഭിമുഖൃത്തില്‍ മണ്ഡലകാലവൃതാനുഷ്‌ടാനവും ഭജനയും വൃശ്ചികം 1 മുതല്‍ 41 ദിവസക്കാലം (നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെ) നടത്തുവാന്‍ തീരുമാനിച്ചു. ഭജനയില്‍ പങ്കെടുക്കുവാനും ഭജന നടത്തുവാനും താല്‌പരൃമുള്ള ഭക്തര്‍ വേണുഗോപാല്‍ നായരുമായി ബന്ധപ്പെടുക.

ഡിസംബര്‍ 17-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ ശ്രീ വെങ്കിടകൃഷ്‌ണ ക്ഷേത്രത്തില്‍ വച്ച്‌ കേരള ഹിന്ദൂസ്‌ഓഫ്‌ അരിസോണയുടെ നേതൃത്വത്തില്‍ എല്ലാ അയ്യപ്പഭക്തന്‍മാരേയും ഉള്‍പ്പെടുത്തി വിപുലമായരീതിയില്‍ അയ്യപ്പപൂജനടത്തുന്നു .അയ്യപ്പപൂജ യോടനുബന്ധിച്ച്‌ നെയ്യഭിഷേകം, പാലഭിഷേകം, പുഷ്‌പാഭിഷേകം, പടിപൂജ, അയ്യപ്പഭജന, അന്നദനം എന്നിവ ഉണ്ടായിരിക്കും .ദിലീപ്‌ എസ്‌. പിള്ളയുടെ നേതൃത്വത്തിലുള്ള പരിചയസമ്പന്നരായ ഭജനസംഘത്തിന്റെ അയ്യപ്പഭജനയാണ്‌ പൂജയുടെ മറ്റൊരാകര്‍ഷണം. അയ്യപ്പപൂജയിലും ഭജനയിലും പങ്കുചേര്‍ന്ന്‌ കലിയുഗവരദനായ ശ്രീഅയ്യപ്പന്റെ ഐശൃരൃനുഗ്രഹങ്ങളും മോക്ഷവുംനേടാന്‍ ലഭിക്കുന്ന ഈ അതൃപൂര്‍വ്വഅവസരം എല്ലാ അയ്യപ്പഭക്തരും പ്രയോജനപ്പെടുത്തണമെന്ന്‌ കോര്‍ഡിനേറ്റര്‍ വേണുഗോപാല്‍നായര്‍ അഭൃര്‍ത്ഥിച്ചു. അഭിഷേകവും പുഷ്‌പാര്‍ച്ചനയും അര്‍പ്പിക്കുവാന്‍ താല്‌പരൃമുള്ളവര്‍ അവരുടെ പേരുവിവരം കാലേകൂട്ടി രജിസ്റ്റര്‍ ചെയ്യുന്നത്‌ സംഘാടകര്‍ക്ക്‌ വളരെ ഉപകാരപ്രദമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വേണുഗോപാല്‍ നായര്‍ (480-278-4531), ദിലീപ്‌ എസ്‌. പിള്ള (480516-7964), സുധീര്‍ കൈതവന (480-246-7546).

അരിസോണയില്‍ അയ്യപ്പ ശരണം വിളികള്‍ ഉയരുകയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക