Image

പെട്രോള്‍ വിലവര്‍ധന പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെടില്ല: സുധീപ്‌ ബന്ദോപാധ്യായ

Published on 07 November, 2011
പെട്രോള്‍ വിലവര്‍ധന പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെടില്ല: സുധീപ്‌ ബന്ദോപാധ്യായ
കോല്‍ക്കത്ത: പെട്രോള്‍ വില വര്‍ധന പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെടില്ലെന്ന്‌ സുധീപ്‌ ബന്ദോപാധ്യായ പറഞ്ഞു. എന്നാല്‍ വില വര്‍ധന ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഘടകകക്ഷികളുമായി ആലോചിച്ചു വേണം തീരുമാനിക്കാനെന്ന ആവശ്യമായിരിക്കും ഉന്നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ പശ്ചിമബംഗാളിനായി മമത ബാനര്‍ജി ആവശ്യപ്പെട്ട 20,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജിനോട്‌ കേന്ദ്രം അനുകൂല നിലപാട്‌ സ്വീകരിച്ചു. ഇതാണ്‌ മമതാ ബാനര്‍ജിയുടെ നിലപാടില്‍ അയവുവരുത്താന്‍ പ്രേരിപ്പിച്ചത്‌. പ്രത്യേക സാമ്പത്തിക പാക്കേജില്‍ നേരത്തെ ഇത്രയും തുക നല്‍കാനാകില്ലെന്ന നിലപാടിലായിരുന്നു ധനമന്ത്രി പ്രണാബ്‌ മുഖര്‍ജി. 9000 കോടി രൂപ മാത്രമേ നല്‍കാനാകുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പെട്രോള്‍ വില വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തടസപ്പെടുത്തുമെന്ന്‌ ബിജെപി വ്യക്തമാക്കി. അടിയന്തരമായി പെട്രോള്‍ വില വര്‍ധന പിന്‍വലിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക