Image

വടക്കുനാഥനുമുന്നില്‍ ജയഭാരതി ലാസ്യനടനമാടി

Published on 23 February, 2014
വടക്കുനാഥനുമുന്നില്‍ ജയഭാരതി ലാസ്യനടനമാടി
തൃശൂര്‍: പ്രായം നൃത്തിന്‌ വിലങ്ങുതടിയല്ലെന്ന്‌ തെളിയിച്ചുകൊണ്ട്‌ വടക്കുനാഥനുമുന്നില്‍ നടി ജയഭാരതി ലാസ്യനടനമാടി. വടക്കുന്നാഥ ക്ഷേത്രത്തിലെ ശിവരാത്രി മണ്ഡപത്തിലാണു ചലച്ചിത്രനടി ജയഭാരതിയുടെ ഭരതനാട്യം അരങ്ങേറിയത്‌. ഏഴു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമായിരുന്നു ജയഭാരതി പൊതുവേദിയില്‍ നൃത്തം അവതരിപ്പിച്ചത്‌. വടക്കുന്നാഥനു മുന്നില്‍ ആദ്യവും. `മലയാളി വളര്‍ത്തിയ ജയഭാരതിയാണു ഞാന്‍ എന്ന മുഖവുരയോടെ വേദിയിലെത്തിയ നര്‍ത്തകിയെ സദസ്‌ ഹര്‍ഷാരവത്തോടെയാണു സ്വീകരിച്ചത്‌.

അര്‍ധനാരീശ്വര സങ്കല്‍പം, രേവതി വര്‍ണം, മാര്‍ക്കണ്ഡേയ പുരാണം എന്നീ മൂന്നു കൃതികളാണു ജയഭാരതി നൃത്തരൂപേണ അവതരിപ്പിച്ചത്‌. രാജേഷ്‌ മഞ്ചേരി, എം.ജി. അജീഷ്‌, വൈദേഹി, പാവന എന്നിവര്‍ക്കൊപ്പമായിരുന്നു നൃത്തം. സഹോദരിയുടെ മകനും ചലച്ചിത്ര താരവുമായ മുന്നയ്‌ക്കും പേരക്കുട്ടി ഈവയ്‌ക്കുമൊപ്പം ശിവരാത്രി മണ്ഡപത്തിലെത്തി. രണ്ടു മണിക്കൂറോളം നടി വേദിയില്‍ ഭരതനാട്യം അവതരിപ്പിച്ചു.
വടക്കുനാഥനുമുന്നില്‍ ജയഭാരതി ലാസ്യനടനമാടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക