Image

കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളി, ഒരുക്കങ്ങള്‍ ആരംഭിച്ചു

Published on 05 June, 2011
കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളി, ഒരുക്കങ്ങള്‍ ആരംഭിച്ചു
ടൊറന്റോ: ഓണാഘോഷങ്ങളുടെ ഭാഗമായി 2011ഓഗസ്റ്റ് ആറിന് ബ്രംപ്ടനിലെ ഹാര്‍ട്ട്‌ലേയിക്കില്‍ വച്ച് നടത്തപ്പെടുന കനേഡിയന്‍ നെഹ്‌റു ട്രോഫി അന്താരാഷ്ട്ര വള്ളംകളിയുടെ രജിസ്‌ട്രേഷന്‍ആരംഭിച്ചതായി കാനഡയിലെ ബ്രംപ്ടന്‍ മലയാളീ സമാജം ഭാരവാഹികള്‍ അറിയിച്ചു. 2011 ജൂലൈ ഒന്നുവരെ ആണ് രജിസ്‌ട്രേഷന്‍ സ്വീകരിക്കുക. പത്തു തുഴച്ചില്‍കാര്‍ ഉള്‍പ്പെടുന്ന ടീമുകളെ ആണ് മത്സരത്തില്‍ പങ്കെടുപ്പിക്കുക. നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തിന് ഇതിനോടകംതന്നെ വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി സമാജം പ്രസിഡണ്ട് കുര്യന്‍ പ്രക്കാനവും സെക്രട്ടറി സുനില്‍ ശ്രീധറും ട്രഷറര്‍ ജോസഫ് പുന്നശ്ശേരിലും അറിയിച്ചു.

ഇക്കഴിഞ്ഞ വര്ഷം ന്യൂയോര്‍ക്ക് ബോട്ട് ക്ലബ്‌ന്റെ ജല കേസരി ആയിരുന്നു നെഹ്‌റു ട്രോഫിയും കാനഡയിലെ പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് ഏജെന്റ്‌റ് മനോജ് കരാത്താ സ്‌പോന്‌സോര്‍ ചെയ്ത കാഷ് അവാര്‍ഡും നേടിയത്. കാനഡയിലും യു എസ് എ യിലും ഉള്ള താല്പര്യം ഉള്ള ടീമുകള്‍ക്ക് bramptonsamajam@yahoo.com എന്ന ഇമെയില്‍ വഴിയായി രേജിസ്‌റെര്‍ ചെയ്യാവുന്നതാണ് .
കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളി, ഒരുക്കങ്ങള്‍ ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക