Image

സി.പി.എം വനിതാ നേതാവിനെ പീഡിപ്പിച്ചു; കൗണ്‍സിലര്‍മാര്‍ക്കെതിരേ പരാതി

Published on 07 November, 2011
സി.പി.എം വനിതാ നേതാവിനെ പീഡിപ്പിച്ചു; കൗണ്‍സിലര്‍മാര്‍ക്കെതിരേ പരാതി
തൃശൂര്‍: കൗണ്‍സിലര്‍മാര്‍ തന്നെ പീഡിപ്പിച്ചതായി സി.പി.എം വനിതാ നേതാവ്‌ ജില്ലാ കമ്മിറ്റിക്ക്‌ പരാതി നല്‍കി. ലോക്കല്‍ കമ്മിറ്റിയിലും ഏരിയ കമ്മിറ്റിയിലും ഇവര്‍ പരാതി നല്‌കിയെങ്കിലും നേതൃത്വം ഒതുക്കിത്തീര്‍ക്കുകയായിരുന്നു.

തുടര്‍ന്നു യുവതി ജില്ലാ കമ്മിറ്റിക്കു പരാതി നല്‌കിയിരിക്കുകയാണ്‌. പാര്‍ട്ടിയുടെ ഏരിയ സമ്മേളനം കഴിയുന്നതുവരെ പ്രശ്‌നമുണ്‌ടാക്കരുതെന്നും സമ്മേളനത്തിനു ശേഷം പരാതി ചര്‍ച്ച ചെയ്‌തു നടപടിയെടുക്കാമെന്നും വനിതാ പ്രവര്‍ത്തകയോടു നേതൃത്വം ഉറപ്പു നല്‌കിയിരിക്കുകയാണ്‌. ജോലി നല്‌കാമെന്നു പറഞ്ഞു വനിതാ പ്രവര്‍ത്തകയെ കാര്യമായ പ്രവര്‍ത്തനങ്ങളൊന്നുമില്ലാത്ത ഒരു സഹകരണ സ്ഥാപനത്തിലേക്കു വിളിച്ചു വരുത്തിയാണു മാനഭംഗത്തിനു ശ്രമിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക