Image

ഇന്ദ്രന്‍സിന്റെ നായികയാകാനില്ലെന്ന്‌ നടിമാര്‍ പറഞ്ഞെന്ന വാര്‍ത്ത തെറ്റ്‌: സംവിധായകന്‍

Published on 21 February, 2014
ഇന്ദ്രന്‍സിന്റെ നായികയാകാനില്ലെന്ന്‌ നടിമാര്‍ പറഞ്ഞെന്ന വാര്‍ത്ത തെറ്റ്‌: സംവിധായകന്‍
ഇന്ദ്രസിനെ നായകനാക്കി ആര്‍ ശരത്ത്‌ സംവിധാനം ചെയ്യുന്ന ബുദ്ധന്‍ ചിരിക്കുന്നു എന്ന ചിത്രത്തില്‍ നായികയാകാനില്ലെന്ന്‌ നടിമാര്‍ പറഞ്ഞെന്ന വാര്‍ത്ത തെറ്റെന്ന്‌ സംവിധായകന്‍ പറഞ്ഞു.

ചിത്രത്തിന്‌ വേണ്ടി ഞാന്‍ ആശ ശരത്തിനെ സമീപിച്ചുവെന്നത്‌ സത്യമാണ്‌. പക്ഷേ പിതാവിന്‌ അസുഖമായതിനാല്‍ അവരിപ്പോള്‍ പുതിയ പ്രൊജക്ടുകളൊന്നും സ്വീകരിക്കുന്നില്ല. അല്ലാതെ ഇന്ദ്രന്‍സ്‌ നായകനായതുകൊണ്ട്‌ അവര്‍ റോള്‍ സ്വീകരിക്കാതിരുന്നതല്ല ശരത്‌ പറയുന്നു. ആശയെ കിട്ടില്ലെന്ന്‌ വന്നപ്പോഴാണ്‌ ഞാന്‍ ലക്ഷ്‌മി ഗോപാലസ്വാമിയുമായി ബന്ധപ്പെട്ടത്‌. അവര്‍ക്ക്‌ എന്റെ ചിത്രത്തിന്റെ ഡേറ്റുമായി ബന്ധപ്പെട്ട്‌ ചില പ്രശ്‌നങ്ങളുണ്ട്‌. നേരത്തേ ഏറ്റുപോയ ഒരു നൃത്തപരിപാടിയുള്ളതിനാലാണ്‌ ലക്ഷ്‌മിയ്‌ക്ക്‌ പടം ചെയ്യാന്‍ കഴിയാതെ പോയത്‌. അവരുടെ കാര്യത്തിലും ഇന്ദ്രന്‍സ്‌ ആയിരുന്നില്ല തടസമായത്‌ സംവിധായകന്‍ പറയുന്നു. എവിടെനിന്നാണ്‌ ഇത്തരത്തിലൊരു വാര്‍ത്ത വന്നതെന്ന്‌ അറിയില്ലെന്നും ഇന്ദ്രന്‍സ്‌ നായകനാകുന്ന ബുദ്ധന്‍ ചിരിക്കുന്നുവെന്ന ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്നും ശരത്‌ പറഞ്ഞു.

ഇന്ദ്രന്‍സ്‌ നായകനായി എത്തുന്ന ചിത്രത്തിനായി ശരത്‌ ആദ്യം സമീപിച്ചത്‌ ആശ ശരത്തിനെ ആയിരുന്നുവെന്നും എന്നാല്‍ ഇന്ദ്രന്‍സിന്റെ നായികയായാല്‍ തന്റെ ഇമേജ്‌ തകരുമെന്ന്‌ ആശ പറഞ്ഞുവെന്നും, ആശ പടം നിരസിച്ചപ്പോള്‍ ശരത്‌ ലക്ഷ്‌മി ഗോപാലസ്വാമിയെ സമീപിച്ചെന്നും ആദ്യം അഭിനയിക്കാമെന്ന്‌ സമ്മതിച്ച ലക്ഷ്‌മി നായകന്‍ ഇന്ദ്രന്‍സാണെന്ന്‌ അറിഞ്ഞതോടെ പിന്‍മാറിയെന്നുമായിരുന്നു റിപ്പോര്‍ട്ട്‌.
ഇന്ദ്രന്‍സിന്റെ നായികയാകാനില്ലെന്ന്‌ നടിമാര്‍ പറഞ്ഞെന്ന വാര്‍ത്ത തെറ്റ്‌: സംവിധായകന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക