Image

എന്‍.ജി.ഒ വയനാട് ജില്ലാ പ്രസിഡന്റ് അപകടത്തില്‍ മരിച്ചു

Published on 07 November, 2011
എന്‍.ജി.ഒ വയനാട് ജില്ലാ പ്രസിഡന്റ് അപകടത്തില്‍ മരിച്ചു
പനമരം: എന്‍.ജി.ഒ സെന്റര്‍ വയനാട് ജില്ലാ പ്രസിഡന്റ് എം. വിജയകുമാര്‍ (42) വാഹനാപകടത്തില്‍ മരിച്ചു. സംസ്ഥാനപാതയില്‍ പനമരം ബിവറേജസ് ഷാപ്പിനു മുന്നില്‍ വെച്ച് എതിരെ വന്ന കാറുമായി ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് ഇടിച്ചാണ് അപകടം.

ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം. വിജയകുമാര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. കമ്പളക്കാട്ട് നിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു.

അഞ്ചുകുന്ന് ട്രൈബല്‍ ഹോസ്റ്റല്‍ ജീവനക്കാരനാണ്. പനമരം കൈതയ്ക്കല്‍ പുലമൂല അംബേദ്ക്കര്‍ ഭവനിലെ അയ്യപ്പന്റെ മകനാണ്. ഭാര്യ: സ്മിത, മക്കള്‍: വിജീഷ്, വിദ്യ

മൃതദേഹം മാനന്തവാടി ജില്ലാ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക