Image

പിറവത്ത് പാതയോരത്ത് പൊതുയോഗം: കേസെടുത്തു

Published on 07 November, 2011
പിറവത്ത് പാതയോരത്ത് പൊതുയോഗം: കേസെടുത്തു
പിറവം: ടി.എം. ജേക്കബിനെ അനുസ്മരിച്ച് പിറവത്ത് പാതയോരത്ത് പൊതുയോഗം സംഘടിപ്പിച്ച യു.ഡി.എഫ് നിയോജകമണ്ഡലം കമ്മറ്റിക്കെതിരെ പോലീസ് കേസെടുത്തു. പിറവം പഴയ ബസ്സ്റ്റാന്‍ഡ് കവലയിലാണ് യോഗം നടന്നത്. യുഡിഎഫ് നിയോജകമണ്ഡലം സമിതി കണ്‍വീനര്‍ ഏലിയാസ് മങ്കിടിയുടെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചത്.

പാതയോരത്ത് പൊതുയോഗം നടത്തരുതെന്ന ഹൈക്കോടതിയുടെ വിധി നിലനില്‍ക്കെയാണ് യോഗം സംഘടിപ്പിച്ചത്. യോഗത്തിന് ശേഷം പിറവത്ത് വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

അനുശോചനയോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ. ബാബു, ജോസ് കെ. മാണി എംപി, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍, എംഎല്‍എമാരായ കെപിസിസി ജനറല്‍ സെക്രട്ടറി ബെന്നി ബഹനാന്‍, ടി.യു. കുരുവിള, വി.പി. സജീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പിള്ളി, സോഷ്യലിസ്റ്റ് ജനത സംസ്ഥാന വൈസ് പ്രസിഡന്‍റ് ആലുങ്കല്‍ ദേവസ്സി, ഡിസിസി പ്രസിഡന്‍റ് വി.ജെ. പൗലോസ്, സെക്രട്ടറി എ.കെ. രാജു, കേരള കോണ്‍ഗ്രസ്-എം സംസ്ഥാന സെക്രട്ടറി അഡ്വ. വി.വി. ജോഷി, കെപിസിസി നിര്‍വാഹകസമിതി അംഗം ജയ്‌സണ്‍ ജോസഫ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമാരായ വില്‍സണ്‍ കെ. ജോണ്‍, അഡ്വ. റീസ് പുത്തന്‍വീടന്‍, പിറവം ഗ്രാമപഞ്ചായത്തംഗം കെ.പി. സലിം, ആര്‍എസ്പി ജില്ലാ സെക്രട്ടറി കെ. റെജികുമാര്‍, ഫാ. ജോസഫ് മുളവനാല്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക