Image

ജനലോക്പാല്‍ വിദര്‍ഭ കര്‍ഷകര്‍ക്ക് ആശ്വാസമാകും

Published on 07 November, 2011
ജനലോക്പാല്‍ വിദര്‍ഭ കര്‍ഷകര്‍ക്ക് ആശ്വാസമാകും
അമരാവതി: ജനലോക്പാലിന് അംഗീകാരം ലഭിച്ചാല്‍ വിദര്‍ഭയില്‍ കടക്കെണിയിലായ കര്‍ഷകര്‍ക്ക് അത് ആശ്വാസമാകുമെന്ന് 'അഴിമതിക്കെതിരെ ഇന്ത്യ'യുടെ ഉന്നതസമിതിയംഗം അരവിന്ദ് കെജ് രിവാള്‍ പറഞ്ഞു.

ഈ പ്രദേശത്തെ കര്‍ഷകരുടെ ആത്മഹത്യകള്‍ തടയാന്‍ സര്‍ക്കാര്‍ വന്‍തോതില്‍ തുക അനുവദിക്കുന്നുണ്ടെങ്കിലും അത് കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. ഇടനിലക്കാര്‍ അവ തട്ടിയെടുക്കുകയാണ്. അഴിമതിക്കെതിരെ ശക്തമായ നിയമം നിലവില്‍ വന്നാല്‍ ഇത്തരക്കാരെ ഉടനടി അറസ്റ്റുചെയ്യാന്‍ സാധിക്കും.

കര്‍ഷകര്‍ക്ക് ലഭിക്കുന്ന ആദായം വളരെ തുച്ഛമാണ്. കൃഷി നടത്താന്‍ വിനിയോഗിക്കുന്ന തുകയെങ്കിലും ആദായമായി ലഭിച്ചാല്‍ ആത്മഹത്യാ നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും. അതിനായി ശ്രമിക്കേണ്ടത് സംസ്ഥാന സര്‍ക്കാരും ഇവിടെ നിന്നുള്ള ജനപ്രതിനിധികളുമാണ്- അദ്ദേഹം പറഞ്ഞു.

പീപ്പിള്‍ ഫോര്‍ ഇന്ത്യാ ഫോറം സംഘടിപ്പിച്ച പോാതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക