Image

'അമ്മ'യെ തല്ലിയാലും രണ്ടു പക്ഷം

Sudarsan Kumar, Philadelphia Published on 20 February, 2014
'അമ്മ'യെ തല്ലിയാലും രണ്ടു പക്ഷം
മാതാ അമൃതാനന്ദമയീ മഠത്തില്‍ അരുതാത്ത കാര്യങ്ങള്‍ നടക്കുന്നതായി ആരോപിച്ച് അവരുടെ പൂര്‍വ്വശിഷ്യ എഴുതി എന്നു പറയപ്പെടുന്ന പുസ്തകം സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളില്‍ ചിലതിലും വലിയ ചര്‍ച്ചകള്‍ നടക്കുകയാണല്ലോ.
ഞാന്‍ അമൃതാനന്ദമയി എന്ന അമ്മയുടെ ഭക്തനല്ല എന്ന് ആമുഖമായി സൂചിപ്പിച്ചുകൊള്ളട്ടെ. എന്നാല്‍ മാതാ അമൃതാനന്ദമയിയുടെ ഉയര്‍ച്ചയിലും സമൂഹത്തില്‍ അവര്‍ ചെലുത്തുന്ന സ്വാധീനത്തിലും സന്തോഷം തോന്നുന്ന ഒരാളാണു ഞാന്‍. എന്റെ സന്തോഷത്തിനു വ്യക്തമായ കാരണമുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം കേരളമടക്കം തീരദേശത്ത് സുനാമിയടിച്ചു. നൂറുകണക്കിനു മനുഷ്യ ജീവനുകള്‍ നഷ്ടപ്പെട്ടു. ആയിരക്കണക്കിനു വീടുകള്‍ നശിച്ചു.
രാജ്യം പ്രതിസന്ധിയെ നേരിട്ട നിമിഷങ്ങള്‍. മറ്റേതു പ്രകൃതിക്ഷോഭം പോലെ സുനാമിയിലും മാതാ അമൃതാനന്ദമയീ മഠം നടത്തിയ ഇടപെടലായിരുന്നു എന്നത് എന്നെ സന്തോഷിപ്പിച്ചു. സംസ്ഥാനത്ത് ഏറ്റവും ആധുനികമായ ചികിത്സാ സൌകര്യങ്ങള്‍ ലഭ്യമാക്കുന്ന അമൃതാ ആശുപത്രിയും റിസര്‍ച്ച് സെന്ററും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം ഈ വര്‍ഷങ്ങള്‍ക്കിടക്ക് സ്ഥാപിക്കപ്പെട്ടിരുന്നു. ആശുപത്രി സ്ഥാപിക്കലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമെല്ലാം തങ്ങള്‍ക്കു മാത്രം ചെയ്യാവുന്ന കാര്യങ്ങളാണെന്ന് മേനി നടിച്ചിരുന്നവര്‍ക്ക് അമൃത ഒരു നല്ല ഉത്തരമായിരുന്നു.
അതുകൊണ്ടു തന്നെ അത്തരം സ്ഥാപനങ്ങളുടെ വളര്‍ച്ച അകലെ നിന്നു കണ്ട് ഞാനും സന്തോഷിച്ചു. അമൃതാനന്ദമയീ മഠത്തിന്റെ വളര്‍ച്ചയില്‍ അസൂയയുള്ള നിരവധി ഘടകങ്ങളുണ്ട്. മഠത്തിന്റെ പുരോഗതിയില്‍ കേരളത്തിലെ ഇടതുപക്ഷക്കാരില്‍ ചിലര്‍ മുതല്‍ ആഗോള മിഷണറി നേതൃത്വം വരെയുള്ളവര്‍ക്ക് അസൂയയും കുനുഷ്ഠുമുണ്ട്. എങ്കില്‍ പോലും ഇവരെല്ലാം ചേര്‍ന്ന് അമൃതശിഷ്യയുടെ പുസ്തകവും ഉയര്‍ത്തി നടത്തുന്ന കോലാഹലങ്ങള്‍ എന്നെയും വേദനിപ്പിക്കുന്നു.
ഈ വിഷയത്തില്‍ മഠം ഔദ്യോഗിക പ്രതികരണം നടത്തുകയോ നടത്താതിരിക്കുകയോ ചെയ്യട്ടെ. കേരളത്തിലെ ഹിന്ദുവിന്റെ നട്ടെല്ലും അഭിമാനവുമായ ഒരു സ്ഥാപനത്തെ തച്ചു തകര്‍ക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കുക തന്നെ വേണം എന്നു ഞാന്‍ കരുതുന്നു. ഇരുപതു വര്‍ഷം അമ്മയോടൊപ്പം നടന്നതിനു ശേഷം 1999ല്‍ ആശ്രമം വിട്ട പൂര്‍വ്വശിഷ്യക്ക് ഇക്കാര്യങ്ങാള്‍ പറയാന്‍ 2014 വരെ കാത്തിരിക്കേണ്ടി വന്നോ എന്നതാണ് ആദ്യ ചോദ്യം.
ഇക്കാലയളവിനുള്ളില്‍ അവരെ മിഷണറിമാര്‍ വിലക്കെടുത്തു എന്നാണ് എനിക്കു തോന്നുന്നത്. കൂടെ നടന്നവരുടേയും പ്രവര്‍ത്തിച്ചവരുടേയും ചതിക്കോ വിമര്‍ശനത്തിനോ വിധേയമാകേണ്ടി വന്നിട്ടില്ലാത്ത എത്ര മഹദ്‌വ്യക്തികള്‍ ലോകത്തുണ്ട്? ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്ന നെഹ്രുവിന്റെ െ്രെപവറ്റ് സെക്രട്ടറി ആയിരുന്നു മലയാളിയായിരുന്ന എം.ഒ.മത്തായി. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ പരിചയപ്പെടുത്തിയപ്പോള്‍ എം.ഒ.മത്തായിയെ മോസ്റ്റ് ഒബീഡിയന്റ് മത്തായി എന്നാണത്രെ നെഹ്രു പരിചയപ്പെടുത്തിയത്. നെഹ്രു കുടുംബവുമായി പിരിഞ്ഞ ശേഷം എം.ഒ.മത്തായി രണ്ടു പുസ്തകങ്ങള്‍ എഴുതി.
1) Reminiscences of the Nehru Age, 2) My Days with Nehru.
 ഈ രണ്ടു പുസ്തകങ്ങളിലും എഴുതിയ കാര്യങ്ങള്‍ ഇവിടെ പറയുന്നില്ല. നെഹ്രുവിനു വിവിധ പെണ്‍കുട്ടികളുമായി ഉണ്ടായിരുന്ന ബന്ധങ്ങളും എം.ഒ.മത്തായിക്കും മറ്റ് ചിലര്‍ക്കും ഇന്ദിരാഗാന്ധിയുമായി ഉണ്ടായിരുന്ന അവിഹിത ബന്ധങ്ങളുമാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യ വിഷയങ്ങളില്‍ ചിലത്. മഹാത്മാഗാന്ധിയുടെ ശിഷ്യ മനു ബെന്‍ എഴുതിയ ഡയറിക്കുറിപ്പുകളില്‍ ഇരുവരും ചേര്‍ന്നു നടത്തിയ 'ബ്രഹ്മചര്യ പരീക്ഷണ'ങ്ങളെക്കുറിച്ചു പറയുന്നുണ്ട്.
ഡയറിക്കുറിപ്പ് പുറത്തു വിടരുതെന്ന് ഗാന്ധിജിയുടെ ഇളയപുത്രന്‍ ദേവ്ദാസ് പറഞ്ഞതടക്കമുള്ള കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങളൊക്കെ സത്യമാണെന്നു വിശ്വസിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. കോടിക്കണക്കിനു മനുഷ്യര്‍ ഇഷ്ടപ്പെടുന്ന വ്യക്തികളെ, അവരോടൊപ്പമുണ്ടായിരുന്നവരില്‍ ആരെങ്കിലും പറയുന്നു എന്നതിന്റെ പേരില്‍ അവിശ്വസിക്കാനോ ആക്ഷേപിക്കാനോ മുതിരുന്നത് തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അമൃതാനന്ദമയി മഠം വിഷയത്തിലേക്കു തിരികെ വന്നാല്‍, ആക്ഷേപിക്കുന്ന മുഴുവന്‍ ആളുകളും അമ്മയുടെ പൂര്‍വ്വാശ്രമത്തിലെ നാമം 'സുധാമണി' എന്ന് ആവര്‍ത്തിച്ചുപയോഗിക്കുന്നതു കാണുന്നു. സംന്യാസം സ്വീകരിക്കുന്നവര്‍ പൂര്‍വ്വാശ്രമ നാമം ഉപേക്ഷിക്കുന്നതാണ് പതിവ്. ശ്രീരാമകൃഷ്ണ പരമഹംസന്‍ ഗംഗാധര്‍ ചതോപാദ്ധ്യായും സ്വാമി ചിന്മയാനന്ദ സരസ്വതി ബാലകൃഷ്ണമേനോനും ആണെന്നു അറിയുന്നവര്‍ തന്നെയാണ് അമൃതാനന്ദമയി അമ്മയെ വീണ്ടും വീണ്ടും സുധാമണി എന്ന പൂര്‍വ്വാശ്രമം നാമം ഉയര്‍ത്തി സംബോധന ചെയ്യുന്നത്. മോറോന്‍ മാര്‍ ബസേലിയോസ് ക്ലിമീസിനെ ഐസക് തോട്ടുങ്കല്‍ എന്നാരെങ്കിലും വിളിക്കാറുണ്ടോ?
അങ്ങനെ സംബോധന ചെയ്യുന്നത് മാന്യതയാണോ? അതുകൊണ്ട് ഇനിയെങ്കിലും വിമര്‍ശകര്‍ സംബോധനയിലെങ്കിലും മാന്യത പുലര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അമ്മയുടെ പൂര്‍വ്വശിഷ്യ എഴുതിയ പുസ്തകത്തില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആഗ്രഹമുള്ളവര്‍ എന്തുകൊണ്ട് തൊട്ടടുത്ത പോലീസ് സ്‌റ്റേഷനില്‍ ഒരു പരാതി നല്‍കുന്നില്ല?
ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിപ്പിക്കാവുന്നതല്ലേ ഉള്ളൂ? അതിനു പോലീസ് തയ്യാറായില്ലെങ്കില്‍ കോടതിയില്‍ ഹരജി കൊടുക്കാം. വിമര്‍ശകര്‍ അതിനു തയ്യാറാവും എന്നു നമുക്ക് പ്രതീക്ഷിക്കാം. അമ്മയോടുള്ള വിദ്വേഷത്തിന്റെ അടിസ്ഥാന കാരണം, അവരുടെ പൂര്‍വ്വാശ്രമത്തിലെ പശ്ചാത്തലമാണ്. കറുത്ത തൊലിയുള്ള ഒരു ദളിത് ഹിന്ദു സ്ത്രീ ഐക്യരാഷ്ട്ര സഭ വരെ എത്തിയതിലുള്ള അസൂയ.
ആ ഒറ്റക്കാരണം കൊണ്ടു തന്നെ ആരോപണങ്ങള്‍ തെളിയിക്കപ്പെടും വരെ അമ്മയെ ഞാന്‍ പിന്തുണക്കും. ഈ ഘട്ടത്തില്‍ അവരെ പിന്തുണക്കേണ്ടത് കേരളത്തില്‍ ഹിന്ദുവായി ജീവിച്ചു മരിക്കാന്‍ ആഗ്രഹമുള്ള ഓരോ വ്യക്തിയുടേയും കടമയുമാണ്. അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉള്ള നാടായതു കൊണ്ട് ഈ കുറിപ്പിനെ എതിര്‍ക്കുകയോ സ്വീകരിക്കുകയോ ആവാം.
Join WhatsApp News
truth seeker 2014-02-20 06:01:44
These are standard arguments. After tsunami, Christians tried to convert people? Is it true?
Amma gets her money from Christian countries and most of them Christians too.
As for the 15 year delay in publishing the book, the author has said the reasons.
Spiritual leaders are not above the law. see the case of Asaram Bapu.
I too have no problem with Amma if she plays by the rule.
Christian 2014-02-20 07:05:34
Amma and other Hindu sanyasins come to the west and convert Christians promising instant nirvana and collect huge money. Such people are speaking about conversion in India. Hinduism says all dharmas lead to the same path. But that is only in theory, as per this article.
varghese 2014-02-20 10:00:09
ആശുപത്രിയെ പറ്റി കുഉടുതൽ ആയി ഒന്നൂം പറയേണ്ടാ. അവിടെ കഴിഞ്ഞ വര്ഷം നേര്സുമാർ ചെയുന്ന ജോലിക്ക് ശമ്പളം ചോദിച്ചപ്പോൾ ഒരു ദയയും ഇല്ലാതെ ആണ് അവരുടെ കുറെ സ്വാമിമാരും ഗുണ്ടകളും ചേർന്ന് മർദിച്ചത്.
Thomas V Mathews 2014-02-20 07:25:59
ഒന്ന് എഴുതാൻ എന്ന്. ഇത്രേം മോശം സാഹചര്യങ്ങളിൽ കുടി കടന്നു പോയ ഒരാള്ക് counseling നടത്തി നേരെയാക്കാൻ സമയം എടുക്കും. അത് ഇവര എഴുതിയ ബുക്ക്‌ വായിച്ചാൽ തന്നെ മനസിലാകും. രണ്ടു ഇത്രേം കാലം അവര് മിഷനറിമാരുടെ കീഴിലായിരുന്നു എന്ന്. ഇത് നാട്ടിലെ രാഷ്ട്രീയകാർ ഉപയോഗിക്കുന്ന തരാം ആരോപണം ആയി പോയി. ഇതിൽ നിന്ന് തന്നെ നിങ്ങളുടെ നിലവാരം മനസിലാകാം. പിന്നെ മറ്റൊന്ന് എന്ത് കൊണ്ട് പരാതി കൊടുത്തില എന്ന്. പരാതി കൊടുത്താല ഉടനെ കേസ് എടുകുവായിരുന്നെങ്കിൽ ഇവിടെ തെളിയികപെടാത്ത ഒരു കേസ് കാണില്ലായിരുന്നു. ഈ മഠത്തിൽ തന്നെ നടന്ന കേസുകൾ അതിനു ഉദാഹരണം. ഇത് പോലെ ഉള്ള ആത്മീയ വ്യെവസായികളുടെ വളർച്ചയിൽ വെറുതെ ഊറ്റം കൊള്ളാത്.
vinu 2014-02-20 19:28:46
I totally agreee with Mr. Sudarsan Kumar.The convertion to christanity is all over India now and did anybody check from where all these money coming from. The pastors like Thanku paster and Yohannan (in Kumbanad, Kerala) every in the world know how they are making the money. If anybody complain against them the entire christan community in kerala come forward to help them andwhat is happening in Potta. How much illegal things are happening in Mother Teresa's place in Calcutta.All over the world, christan priests are sexually assulting so many kids and why the malayalee chstirstans are not saying a word against them.The Amma is doing so many good things which some people donot like and they are making some propoganda to blackmail.Pl stop all these b.s.
Christian 2014-02-20 19:34:56
Where does Amma get the money? From Christians. She also converts them freely. It should be stopped.
If she wants to help people, let her go to Africa, where more people are suffering
vinod 2014-02-21 06:32:35
Christian 2014-02-20 19:34:56 Where does Amma get the money? From Christians. She also converts them freely. It should be stopped.If she wants to help people, let her go to Africa, where more people are suffering

This is the real reason for the all the problems, that hindu sanyasis are facing these days..
team 2014-02-21 08:03:30
Mr. Sudarshan Kumar and E Malayalee are sure world christian missionaries are behind this do you have any previous examples take action against them or please withdraw this comment. 
Any body can comment against christianity from any where watch you tube video of one sasi teacher
please keep it in mind christian missionaries started modern education
Arun 2014-02-21 08:23:14
എന്തിനു പറയുന്നു..രാഷ്ട്രീയ നേതാക്കൾ പോലും അതും വിപ്ലവ പാര്ടികളുടെ പോലും നേതാക്കൾ ആൾ ദൈവങ്ങളുടെ ഭക്തര ആണ് .They washing their feet by milk...Oh.....God's Own Country...A country owned by some Gods....
A Bible for the new Millennium 2014-02-21 09:54:22

Donations & evil . Millennium thoughts #49

The root cause of all evil is money. Money in the hands of religion is like fire bomb in the hands of devil. All religions in Kerala, India & world is corrupt and misuse the offerings of devotees to gain personal pleasure for the leaders and their side kicks. Religious organizations own schools, Hospitals and do charity works. That is the mantra repeated by religious leaders. Just because of that none of the religion can be above the law. It is the fundamental obligation of the government to provide for medical and educational needs of the people in the country. Religion is not a person, it is only a concept. Humans group together to form religion. Religion as it is can do neither good or bad; it has no concrete foam; It is just faith. So religion is not the criminal and so no one can attach a crime of the faithful to the religion of the criminal. The faithful, if they commit crime; they are criminals and law of the country must be used to prevent  more crime and for justice to the victim. It is barbaric to identify a criminal or attach a criminal to a religion and protect them. The faithful is easily mislead by the cunning criminal. If some one thinks legal action on a criminal is an attack on the religion; they are admitting that the religion is an evil religion. The criminal is seeking shelter in religion. They will repeat – hallelujah !; ohm santi ! Salome !- what ever to deceive the devotee. This is also very true in politics. Any crime committed by a party member must be seen as a crime. He / she is not above the law. A government or politician in fear of the religious criminal is not effective and should not be given public support. They should stand for the rights of the victim. If they won't, they should not be elected.

What is happening all over the world is bullying by criminals in the name of religion.

Politicians fear these criminals because there are faithful behind these religious criminals. This is a threat to democracy. None of the religious heads should be above the law. There are so many religious leaders and devotees in every part of the world who committed crimes. But nothing happened because government and politicians fear the devotes and leaders. In the national level, this evil need to be fought and prevented.

Money coming in from foreign sources must be confiscated and used to feed the poor; build homes for the homeless and make resources for fresh water and means to eliminate pollution. Governments must forbid by law; money going to religious leaders and organizations in other countries. India should prevent by law that; religious organizations cannot accept foreign money. India should not give permission to the religious leaders to go to foreign countries for begging. Show the pride India, do not let these crooks bring down the prestige and pride of the nation. They are humiliating India for their own personal kingly life. Instead of blaming the missionaries; completely ban all donations. Some politicians in India is boasting that India is self sufficient even though millions are starving and living in streets. To show off Government is sending rockets to Mars even though in India there is no clean water to drink.


Terrorism is funded by donations in the name of religion. US & European nations should look more deep into this evil. They should not give VISA to any foreign 'donation seekers'. Who in turn is exploiting the good will Americans and Europeans. The 'western people' get easily fooled by 'eastern gurus'. Yoga, meditation, mantra -all these are scripture for the spiritually barren empty skull of modern Europeans and Americans. They get deceived very quick and fall to be a victim and donate thousands to these crooks. Foreign money is obtained not by the sweat. So the people who use it will misuse it. If there is no law, laws must be formulated so that all religious institutions must maintain accounts and should be paying income tax. The power to corrupt must be eliminated. Free money is the root cause of the power of these organizations. Cut the power source and that is the only way to control these evil done in the name of god and religion.

Anthappan 2014-02-21 11:29:04
I concur with the Brilliant Millennium thoughts. My comments are censored by e-Malayalee due to the nature of the comment. But, I don’t have any plan to surrender my freedom of speech to anyone. Sometimes you have to fight the evil alone and pay a high price for it. Malayalees are predominantly fearful people and the leaders of religion and politics those who are aware about it ride on their back. My fellow Malayalees: break their back and come out of slavery. Kudos Millennium.
വിദ്യാധരൻ 2014-02-21 19:07:46
"മതങ്ങൾക്കതീതമായ് മനുഷ്യൻ ;- മറ്റാരുമീ 
മധുരാക്ഷര മന്ത്രം ചൊല്ലിയില്ലിന്നേവരെ 
'മരണം' 'മരണം ' മെന്നെ പ്പോഴും ഓർമ്മിപ്പിക്കും 
മതം ആ മനുഷ്യൻറെ ശബ്ദത്തിൽ നടുങ്ങിപ്പോയി 
കർമ്മത്തിൽ നിന്നെ ധർമ്മ ചൈതന്യം വിളയിച്ച 
നമ്മുടെ ജൻമ്മന്തര സഞ്ചിത സംസ്കാരങ്ങൾ 
ആ ശിവഗിരി കുന്നിൽ കത്തിച്ച വിളക്കത്ത് 
വിശ്വസൗഹാർദ്ദത്തിന്റെ യ്ഞമൊന്നാരംഭിച്ചു 
മനുഷ്യത്വത്തെ തള്ളിപ്പറഞ്ഞ മതങ്ങളാ 
മണൽത്തട്ടിന്മേൽ നിലത്തെഴുത്തിനിരുന്നപ്പോൾ" (ശ്രീനാരായണഗുരു -വയലാർ )
Sudhir Panikkaveetil 2014-02-21 20:38:43
എല്ലാ മതങ്ങളിലും ാരാളം കപട ആൾ ദൈവങ്ങൾ ഉണ്ട്ട്. അവരുടെ ഇരയായതിനു േഷം
കരഞ്ഞിട്ട് എന്ത് പ്രയോജനം.  ആ ദു:ഖ വാര്ത്ത
കേട്ട്  ഒരു ഹിന്ദു-കൃസ്ത്യൻ വൈരാഗ്യം
ഉടലെടുക്കുന്നത് ലജ്ജാവഹം.ദൈവ വചനങ്ങൾ അനുസരിച്ച് ജീവിക്കാൻ
ആൾ ദൈവങ്ങളുടെ ആവ ശ്യമില്ലെന്ന്
മനുഷ്യർ മനസ്സിലാക്കാത്തത് കഷ്ടം തന്നെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക