Image

ബാലകൃഷ്ണ പിള്ള നാളെ ആസ്പത്രി വിട്ടേക്കും

Published on 07 November, 2011
 ബാലകൃഷ്ണ പിള്ള നാളെ  ആസ്പത്രി വിട്ടേക്കും
തിരുവനന്തപുരം: ജയില്‍ മോചിതനായ ആര്‍ ബാലകൃഷ്ണ പിള്ള ചൊവ്വാഴ്ച ആസ്പത്രി വിട്ടേക്കും. ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണ പിള്ളയെ നവംബര്‍ ഒന്നിനാണ് കേരളപ്പിറവി പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ശിക്ഷാ ഇളവ് നല്‍കി മോചിപ്പിച്ചത്. എന്നാല്‍ ചികിത്സാര്‍ഥം അദ്ദേഹം കിംസ് ആസ്പത്രിയില്‍ തന്നെ തുടരുകയായിരുന്നു.

ഇന്ന് വൈകിട്ട് ചേരുന്ന മെഡിക്കല്‍ ബോര്‍ഡ് യോഗമായിരിക്കും പിള്ളയെ ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക. ആസ്പത്രി വിട്ടാലും അദ്ദേഹം തത്കാലം കൊട്ടാരക്കരയിലേക്ക് പോകില്ല. രണ്ട് ദിവസം കൂടുമ്പോള്‍ ആസ്പത്രിയില്‍ പരിശോധനയ്‌ക്കെത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതിനാല്‍ തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനത്തായിരിക്കും അദ്ദേഹം തങ്ങുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക