അടുത്തയിടെ ഒരു ചിത്രത്തിന്റെ സെറ്റില്‍ വെച്ച് തലകറങ്ങി വീണ ബോളിവുഡ് നടി ദീപിക
പദുകോണിന് പൂര്‍ണ വിശ്രമം വേണമെന്ന് ഡോക്ടമാര്‍ നിര്‍ദേശിച്ചു. മികച്ച താരമെന്ന്
പേരെടുത്തതുകൊണ്ടുതന്നെ ദീപികയ്‌ക്കിപ്പോള്‍ തിരക്കോടു തിരക്കാണ്. നടി മുപ്പത്
മണിക്കൂര്‍ തുടര്‍ച്ചയായി ജോലിചെയ്‌തുവരുന്നു.
ഫറാ ഖാന്റെ പുതിയ
ചിത്രത്തിന് വേണ്ടി പതിനാറ് മണിക്കൂറുകളോളം തുടര്‍ച്ചയായി ജോലിചെയ്‌ത ദീപിക അവിടെ
നിന്നും നേരെ എത്തിയത് ഒരു പുരസ്‌കാര ദാവനച്ചടങ്ങിലെ ഡാന്‍സ് പരിപാടിയുടെ
റിഹേഴ്‌സലിന് വേണ്ടിയായിരുന്നു. തീര്‍ത്തും മോശമായ ആരോഗ്യാവസ്ഥയിലാണ് ദീപിക ജോലി
തുടര്‍ന്നത്.
ചെന്നൈ എക്‌സ്‌പ്രസ്, രാം ലീല തുടങ്ങിയ ഹിറ്റ്
ചിത്രങ്ങളില്‍ മികച്ച പ്രകടനമായിരുന്നു ദീപിക കാഴ്‌ചവച്ചത്.