Image

കര്‍ണ്ണകാരം (കവിത -പ്രൊറസ്സര്‍ ജോയ്. ടി.കുഞ്ഞാപ്പു)

പ്രൊറസ്സര്‍ ജോയ്. ടി.കുഞ്ഞാപ്പു Published on 19 February, 2014
കര്‍ണ്ണകാരം (കവിത -പ്രൊറസ്സര്‍ ജോയ്. ടി.കുഞ്ഞാപ്പു)

ഇരുചെവിയറിയാതെ
കാര്യങ്കാണാന്‍
കങ്കാണിപ്പരസ്യ-
മാതൃകാരഹസ്യം
ചുമരിനും കാതുണ്ടെന്ന
അമ്മമാരുടെ അടക്കമ്പറച്ചലിലെ
കുശുകുശുപ്പുപാഠം
ഇലക്‌ട്രോണിക് സിഗ്നലായ്
കേമിലും സ്ട്രീമിലും
നനുത്ത കുമിളയായി
ഭൂമിയെചുറ്റി
വായുവിലലച്ചില്‍.

ഒരു ചെവികൊണ്ടുകേട്ട
അസ്പര്‍ശ്യയപവാദം
മറുചെവിയിലൂടെ
തൂത്തിത്തൂറ്റാന്‍
അപ്പാപ്പന്മാരുടെ
ആജ്ഞാവിരല്‍ച്ചൂരല്‍
കണ്ണടമാറ്റി നോക്കി
ഓരോ ചിത്രവും
ഒന്നിനുമുകളില്‍
കൂട്ടിക്കലര്‍ത്തി,
ഖരമിശ്രഫലകത്തില്‍
നവചിത്രഖനിയാക്കി
പുതുവത്സരഘോഷ-
പ്രതിജ്ഞാസംവാദ-
ക്കോലായച്ചുമരില്‍
ആണിയില്‍ തൂക്കും.





Join WhatsApp News
വിദ്യാധരൻ 2014-02-20 18:21:49
കുശുകുശുപ്പ് സൂക്ഷിക്കണം,
വിദ്യുത് കാന്തിക മാത്രകളായി 
തരംഗങ്ങളായി നിന്റെ വചസ്സുകൾ 
നിനക്ക് ചുറ്റും തത്തി കളിക്കുന്നു 
മരണം ഇല്ലാതെ! നീ പറഞ്ഞ 
നിന്റെ പൊളിവാക്കുകൾ 
വിടുവായത്തരങ്ങൾ 
എല്ലാം ന്യയവിധി ദിവസം 
ഒരു സ്വനഗ്രാഹി യന്ത്രത്തിൽ 
നിന്നെന്നപോലെ 
നിന്റെ കർണ്ണങ്ങളിൽ 
വന്നലയടിക്കും 
അന്നത് കർണ്ണാകാരമോ 
കർണ്ണജ്വരൊമൊ ആകാതിരിക്കട്ടെ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക