Image

കേരള ലിറ്റററി സൊസൈറ്റിയും ഇന്ത്യാ പ്രസ്‌ ക്ലബും സംയുക്തമായി ഡാലസില്‍ കേരളപിറവി ആഘോഷിച്ചു

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 07 November, 2011
കേരള ലിറ്റററി  സൊസൈറ്റിയും ഇന്ത്യാ പ്രസ്‌ ക്ലബും സംയുക്തമായി ഡാലസില്‍ കേരളപിറവി ആഘോഷിച്ചു


ഡാലസ്: ഡാലസ് കേരള ലിറ്റററി സൊസൈറ്റിയും
ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്
നോര്‍ത്ത് ടെക്സാസും സംയുക്തമമായി കേരളപിറവി ആഘോഷിച്ചു. ഡാലസ്
ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നവംബര്‍ 5
ശനിയാഴ വൈകുന്നേരം ആറിനു കേരളപിറവി ആഘോഷങ്ങള്‍ ആരംഭിച്ചു.

പ്രശസ്ത നടനും നിര്‍മാതാവും കവിയുമായ തമ്പി ആന്റണി, കേരള ഹിന്ദൂസ് ഓഫ്
നോര്‍ത്ത്
അമേരിക്ക വൈസ് പ്രസിഡന്റ് ടിഎന്‍ നായര്‍, വേള്‍ഡ് മലയാളീ കൌണ്‍സില്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിയും ആഴ്ചവട്ടം വാരികയുടെ ചീഫ്
എഡിറ്ററുമായ ജോര്‍ജ് കാക്കനാട്ട് എന്നിവര്‍ പ്രധാന അഥിതികളായിരുന്നു,


ഡാലസ് കേരള ലിറ്റററി സൊസൈറ്റി പ്രസിഡന്റ്‌ ജോസന്‍ ജോര്‍ജ്,
ഇന്ത്യാ പ്രസ്‌
ക്ലബ്‌ ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ്‌ എബ്രഹാം തോമസ്‌ ടിഎന്‍ നായര്‍,
ലാന മുന്‍ പ്രസിഡന്റും സാഹിത്യകാരനുമായ എബ്രഹാം തെക്കേമുറി, തമ്പി ആന്റണി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി കേരളപ്പിറവി ആഘോഷം
ഉദ്ഘാടനം ചെയ്തു.

തമ്പി ആന്റണി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ കോവിലന്‍ എഴുതിയ കഥയെ പരാമര്‍ശിച്ചു
മലയാളി നേരിട്ടുവന്നിരുന്ന തൊഴിലില്ലായ്മയെ പറ്റി വിവരിച്ചു.
ടിഎന്‍ നായര്‍ പത്രമാധ്യമങ്ങള്‍ നടത്തുന്ന റിപ്പോര്‍ട്ടുകളെ പറ്റി പ്രതിപാദിച്ചു
ചടങ്ങില്‍ സംസാരിച്ചു. എബ്രഹാം തെക്കേമുറി അഞ്ചു വര്‍ഷമായി  നോര്‍ത്ത്
ടെക്സാസില്‍ നടത്തിവന്നിരുന്ന കേരള പിറവി ആഘോഷങ്ങളെ പറ്റി  തന്റെ
പ്രസംഗത്തില്‍ വാചാലനായി.

എബ്രഹാം തോമസ്‌ കേരള പിറവിയുടെ അമ്പത്തന്ചാമത്
വാര്ഷികത്തെപറ്റിയും
കേരളത്തെ സംബന്ധിച്ച് ചില വിവരങ്ങള്‍ ഉള്‍പെടുത്തിയുള്ള ലഘു ചോദ്യോത്തരവേളയും തന്റെ പ്രസംഗത്തില്‍ അവതരിപ്പിച്ചു.

ജോസെന്‍ ജോര്‍ജ് നോര്‍ത്ത് ടെക്സാസിലെ കേരള ലിറ്റററി സൊസൈറ്റിയും ഇന്ത്യാ
പ്രസ്‌ ക്ലബും സംയുക്തമായി നടത്തുന്ന ആറാമത് കേരള പിറവി
ആഘോഷത്തില്‍
തികഞ്ഞ സന്തുഷ്ടി പ്രകടിപ്പിച്ചു.  ജോര്‍ജ് കാക്കനാട് കേരളപിറവി ആഘോഷങ്ങളില്‍
ക്ഷണിച്ചതിലുള്ള തന്‍റെ നന്ദി അറിയിച്ചു.

കേരള അസോസിയേഷന്‍ ഓഫ് ഡാലസ് സെക്രട്ടറി ഹരിദാസ്‌ തങ്കപ്പന്‍, ഡാലസ്
മലയാളീ അസോസിയേഷന്‍ പ്രസിഡന്റ്‌ രാജു ചമത്തില്‍, വേള്‍ഡ് മലയാളീ കൌണ്‍സില്‍
നോര്‍ത്ത് ടെക്സാസ് പ്രോവിന്‍സ് പ്രസിഡന്റ്‌ പി. സി മാത്യു
എന്നിവര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു. കേരള ലിറ്റററി സൊസൈറ്റി സെക്രടറി
തോമസ്‌ മാത്യു സ്വാഗതവും ജോയിന്റ് സെക്രട്ടറി പിപി ചെറിയാന്‍ നന്ദിപ്രകാശനവും
നടത്തി. ട്രഷറര്‍ ജോസ് ഓച്ചാലില്‍ പരിപാടിയുടെ എംസി ആയിരുന്നു.

യോഗാനന്തരം നടന്ന നൃത്ത സംഗീത പരിപാടികള്‍ മീനു മാത്യു
കോ-ഓര്‍ഡിനേറ്റു.
ചെണ്ട മേള മത്സരത്തില്‍ വിജയികളായ ടീമിന് എബ്രഹാം തോമസ്‌ കാഷ്‌ അവാര്‍ഡും
മലയാളി മങ്കക്കുള്ള ട്രോഫി എബ്രഹാം തെക്കേമുറിയും വിതരണം ചെയ്തു.
വിഭവ സമൃദ്ധമായ വിരുന്നോടുകൂടി നോര്‍ത്ത് ടെക്സാസിലെ കേരളപിറവി
ആഘോഷങ്ങള്‍ സമാപിച്ചു.

കേരള ലിറ്റററി  സൊസൈറ്റിയും ഇന്ത്യാ പ്രസ്‌ ക്ലബും സംയുക്തമായി ഡാലസില്‍ കേരളപിറവി ആഘോഷിച്ചുകേരള ലിറ്റററി  സൊസൈറ്റിയും ഇന്ത്യാ പ്രസ്‌ ക്ലബും സംയുക്തമായി ഡാലസില്‍ കേരളപിറവി ആഘോഷിച്ചുകേരള ലിറ്റററി  സൊസൈറ്റിയും ഇന്ത്യാ പ്രസ്‌ ക്ലബും സംയുക്തമായി ഡാലസില്‍ കേരളപിറവി ആഘോഷിച്ചുകേരള ലിറ്റററി  സൊസൈറ്റിയും ഇന്ത്യാ പ്രസ്‌ ക്ലബും സംയുക്തമായി ഡാലസില്‍ കേരളപിറവി ആഘോഷിച്ചുകേരള ലിറ്റററി  സൊസൈറ്റിയും ഇന്ത്യാ പ്രസ്‌ ക്ലബും സംയുക്തമായി ഡാലസില്‍ കേരളപിറവി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക