Image

ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഭാഗവത സപ്‌താഹയജ്ഞം

അനില്‍ ആറന്മുള Published on 07 November, 2011
ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഭാഗവത സപ്‌താഹയജ്ഞം
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നവംബര്‍ 19 മുതല്‍ 26 വരെ ശ്രീമദ്‌ ഭാഗവത സപ്‌താഹ യജ്ഞം നടക്കുന്നു. കേരളത്തില്‍ അഞ്ഞൂറ്‌ സപ്‌താഹയജ്ഞങ്ങള്‍ നടത്തുകയും, `ഭാഗവത സാമ്രാട്ട്‌' എന്ന അതിവിശിഷ്‌ട പുരസ്‌കാരം നേടുകയും ചെയ്‌ത ബ്രഹ്മശ്രീ പെരുമ്പള്ളി കേശവന്‍ നമ്പൂതിരിയാണ്‌ യജ്ഞാചാര്യന്‍.

അദ്ദേഹത്തോടൊപ്പം ബ്രഹ്മശ്രീ തത്തന്‍പള്ളി കൃഷ്‌ണഅയ്യര്‍, മുല്ലമംഗലം ത്രിവിക്രമന്‍ നമ്പൂതിരി, പെരുമ്പള്ളി ഭവദാസന്‍ നമ്പൂതിരി തുടങ്ങിയവരും സപ്‌താഹയജ്ഞത്തില്‍ പങ്കെടുക്കും. സംസ്‌കൃതപണ്‌ഡിതനും വേദേതിഹാസങ്ങളില്‍ അഗാധ ജ്ഞാനിയുമായ ശ്രീ കേശവന്‍ നമ്പൂതിരിയുടെ പ്രഭാഷണവും,. ശ്രീകൃഷ്‌ണ അയ്യരുടെ നേതൃത്വത്തില്‍ ദിവസവും ഭജനയും നടക്കും.

ഭാഗവത ആലാപനവും, വേദപുരാണങ്ങളെ അധികരിച്ചുള്ള പ്രഭാഷണങ്ങളും ശ്രവിച്ച്‌ മനസ്സില്‍ സ്വാത്വിക ചിന്തകള്‍ നിറച്ച്‌ ഐശ്യര്യാനുഗ്രഹങ്ങള്‍ നേടാന്‍ ലഭിക്കുന്ന ഈ അപൂര്‍വ്വ അവസരം പ്രയോജനപ്പെടുത്താന്‍ എല്ലാ ഭക്തജനങ്ങളോടും ക്ഷേത്രഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 713 729 9884.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക