സ്വതന്ത്ര സംവിധായകനായ ബാബു ടു നോറ വിത്ത് ലവ് എന്ന ചിത്രത്തില്‍ മംമ്‌ത
നായികയാരുന്നു. പ്രവാസി എഴുത്തുകാരനായ മുഹമ്മദ് വടകരയുടെ കഥയ്‌ക്ക് ജിഎസ്
അനിലാണ് തിരക്കഥയെഴുതുന്നത്.
ചിത്രത്തില്‍ യുവ നടി അര്‍ച്ചന കവി ഒരു
ഡോക്ടറുടെ വേഷത്തില്‍ എത്തുന്നു. ചിത്രത്തില്‍ മംമ്‌ത മോഹന്‍ദാസ് അവതരിപ്പിക്കുന്ന
നായിക കഥാപാത്രത്തിന്റെ അടുത്ത സുഹൃത്താണ് ഈ ഡോക്ടര്‍. ദിലീപ് നായകനായ നാടോടി
മന്നനാണ് അര്‍ച്ചനയുടെ ഒടുവില്‍ റിലീസ് ചെയ്‌ത ചിത്രം. വണ്‍സ് അപ്പോണ്‍ എ ടൈം
ദേര്‍ വാസ് എ കള്ളന്‍, ഡേ നൈറ്റ് തുടങ്ങിയ ചിത്രങ്ങളിലാണ് ഇപ്പോള്‍
അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജ്ഞാനകിറുക്കന്‍ എന്ന ഒരു തമിഴ് ചിത്രത്തിലും
അര്‍ച്ചന അഭിനയിക്കുന്നുണ്ട്.
കൃഷ് സത്താര്‍, കനിഹ, മിത്ര കുര്യാന്‍
തുടങ്ങിയവരും വേഷമിടുന്നുണ്ട്.