Image

ഗര്‍ഭിണികളിലെ അമിത രക്തസമ്മര്‍ദ്ദം ഒഴിവാക്കാന്‍

Published on 16 February, 2014
ഗര്‍ഭിണികളിലെ അമിത രക്തസമ്മര്‍ദ്ദം ഒഴിവാക്കാന്‍
അമിതമായി ഉപ്പുചേര്‍ത്ത ആഹാരങ്ങളും മധുരപലഹാരങ്ങളും ഒഴിവാക്കുക. കാപ്പി, ചായ, കോള മുതലമായവ പരമാവധി ഒഴിവാക്കുക.

വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാര്‍ഥങ്ങള്‍, ചുവന്ന മാംസം, ഉണക്ക മത്സ്യം, അച്ചാര്‍, പപ്പടം, ചിപ്‌സ്‌, ബേക്കറി വിഭവങ്ങള്‍, ചൈനീസ്‌ ഫുഡ്‌ എന്നിവ ഒഴിവാക്കണം.
ആന്റി ഓക്‌സിഡന്റുകളും വൈറ്റമിന്‍ സിയും ധാരാളമായി അടങ്ങിയിട്ടുള്ള സിട്രസ്‌ പഴങ്ങളും തക്കാളിയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഒമേഗ-3 ആസിഡ്‌ അടങ്ങിയ മത്സ്യങ്ങള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഭക്ഷ്യനാരുകള്‍, പ്രോട്ടീന്‍, മഗ്നീഷ്യം എന്നിവ അടങ്ങിയ നട്‌സ്‌, പയറുവര്‍ഗങ്ങള്‍ എന്നിവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

പ്രോട്ടീന്‍, കാല്‍സ്യം എന്നിവയുടെ കലവറയായ പാടനീക്കിയ പാലും പാല്‍ ഉത്‌പന്നങ്ങളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

പൊട്ടാസ്യം അടങ്ങിയിട്ടുള്ള വാഴപ്പഴം, ഉരുളക്കിഴങ്ങ്‌, മധുരക്കിഴങ്ങ്‌, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്താവുന്നതാണ്‌.

ഗര്‍ഭിണികളിലെ അമിത രക്തസമ്മര്‍ദ്ദം ഒഴിവാക്കാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക