Image

കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

എബി ആനന്ദ്‌ Published on 06 November, 2011
കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു
ഫ്‌ളോറിഡ: സൗത്ത്‌ ഫ്‌ളോറിഡയില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ രാജു നാണുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ പ്രസിഡന്റ്‌ എം.ജി. മേനോന്‍, ആനന്ദന്‍ നിരവേലിന്‌ ഭരണസാരഥ്യം കൈമാറി.

പുതിയ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍ ഭരണസാരഥ്യം ഏറ്റെടുത്തുകൊണ്ട്‌ സംസാരിക്കുകയുണ്ടായി. സനാതന ധര്‍മ്മത്തില്‍ അടിയുറച്ചുകൊണ്ട്‌ ഹിന്ദു സംസ്‌കാരവും വിശ്വാസവും പുതിയ തലമുറയിലേക്ക്‌ പകര്‍ന്നുകൊടുക്കുമെന്നും, അമേരിക്കയിലെ കേരളമെന്നറിയപ്പെടുന്ന ഫ്‌ളോറിഡയില്‍ നടക്കുന്ന 2013-ലെ ഏഴാമത്‌ ഹിന്ദു കണ്‍വെന്‍ഷന്‍ മുഴുവന്‍ ഹിന്ദു കുടുംബങ്ങള്‍ക്കും വേറിട്ടൊരു അനുഭവമാക്കിത്തീര്‍ക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനമായിരിക്കും വരുംകാലത്തുണ്ടാവുകയെന്നും അദ്ദേഹം പ്രസംഗിക്കുകയുണ്ടായി. അതിനുവേണ്ടി കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ എല്ലാ അംഗങ്ങളുടേയും ആത്മാര്‍ത്ഥമായ സഹായ സഹകരണമുണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

യോഗത്തില്‍ പുതിയ ജനറല്‍ സെക്രട്ടറി സുരേഷ്‌ നായര്‍, ട്രഷറര്‍ വിനോദ്‌ കുമാര്‍ നായര്‍, വൈസ്‌ പ്രസിഡന്റ്‌ ടി.എന്‍. നായര്‍, ജോയിന്റ്‌ സെക്രട്ടറി വിനോദ്‌ കെയാര്‍കെ, ജോയിന്റ്‌ ട്രഷറര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവരും സ്ഥാനമേറ്റു.
കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക