`എന്‍ പ്രിയ തിരുമുറ്റം' (കവിത: ബിന്ദു ടിജി)
AMERICA
13-Feb-2014
AMERICA
13-Feb-2014

മുള്ളുകള്‍ക്കുള്ളിലൂടെത്തി നോക്കവേ
കവിള്‍ നോവാര്‍ന്നു രക്തം കിനിയുന്നു
എങ്കിലുമെന്‍ ചുണ്ടിലിത്തിരിപുഞ്ചിരി
യിറ്റിക്കാന്‍ തെല്ലും മടിച്ചില്ല ചെമ്പനീര്‍പൂ
കവിള്‍ നോവാര്‍ന്നു രക്തം കിനിയുന്നു
എങ്കിലുമെന്‍ ചുണ്ടിലിത്തിരിപുഞ്ചിരി
യിറ്റിക്കാന്‍ തെല്ലും മടിച്ചില്ല ചെമ്പനീര്‍പൂ
പാഴ്‌ചെടികളെ ഗാഢം പുണര്‍ന്നി
ട്ടിരുട്ടിലിഴഞ്ഞു നീങ്ങീടിലും തന്നരുമ
മക്കള്‍ക്കായ് കരുതിവെച്ചീടുന്നു
ധവള സുരഭില സ്വപ്‌നങ്ങളരിമുല്ല
രാഗം വഴിയും മനോജ്ഞ വര്‍ണ്ണം തന്‍
നെഞ്ചിലൊളിപ്പിച്ചു വിളറിചിരിച്ചിട്ടെ
ന്നെയെന്നില്‍ നിന്നൊളിക്കുവതെങ്ങിനെ
യെന്നു വിതുമ്പുന്ന മൈലാഞ്ചിയും
ഏറെ പഴകി തളര്‍ന്നോരെന്‍ തറവാട്ടു
മുറ്റത്തുറങ്ങുന്നുണ്ടിപ്പോഴും പൂമണമായ്
പ്രണയമായ് നിഗൂഢസ്വപ്‌നങ്ങളായ്
എന്നാത്മമുണര്‍ത്തുന്ന നീരവ ഗീതങ്ങള്‍
ഇന്നീ തിരുമുറ്റം പകുത്തു
പങ്കിടാന്‍ വെമ്പുന്നു സോദരര്‍,
എന്നുള്ളമോ........പൊള്ളുന്ന സ്‌മൃതിയില്‍ ജ്വലിക്കുന്നു.
ബിന്ദു ടിജി

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments