Image

ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി

ജോയിച്ചന്‍ പുതുക്കുളം Published on 06 November, 2011
ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി
ഷിക്കാഗോ: പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ഷിക്കാഗോ ചാപ്‌റ്ററിന്റെ നേതൃത്വത്തില്‍ ഡെസ്‌പ്ലെയിന്‍സിലുള്ള ഇംപീരിയല്‍ ട്രാവല്‍സിന്റെ ഓഡിറ്റോറിയത്തില്‍ വെച്ച്‌ ഭക്ഷ്യവകുപ്പ്‌ മന്ത്രിയായിരുന്ന ടി.എം. ജേക്കബിന്റെ ആകസ്‌മിക വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി.

നാഷണല്‍ സെക്രട്ടറി സണ്ണി വള്ളിക്കളം തന്റെ ആമുഖ പ്രസംഗത്തില്‍ ടി.എം. ജേക്കബ്‌ നല്ലൊരു യുവജന നേതാവ്‌, പൊതു പ്രവര്‍ത്തകന്‍, രാഷ്‌ട്രീയക്കാരന്‍, പാര്‍ലമെന്റേറിയന്‍ എന്നീ നിലകളില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്‌ചവെച്ച വ്യക്തിത്വത്തിന്റെ ഉടമയാണെന്ന്‌ പ്രസ്‌താവിച്ചു.

ടി.എം. ജേക്കബ്‌ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത്‌ കോട്ടയം ആസ്ഥാനമായി എം.ജി. യൂണിവേഴ്‌സിറ്റി സ്ഥാപിച്ചതും, പ്രീഡിഗ്രി ബോര്‍ഡ്‌ ഉണ്ടാക്കിയതുമെല്ലാം വിലമതിക്കാനാവാത്ത നേട്ടങ്ങളുടെ പട്ടികയിലാണെന്നും, സ്‌കൂള്‍ യുവജനോത്സവങ്ങള്‍ കാര്യക്ഷമമാക്കിയതും അക്കാലത്താണ്‌ എന്നും കൂട്ടിച്ചേര്‍ത്തു.

നാഷണല്‍ കോര്‍ഡിനേറ്ററായ മാത്തുക്കുട്ടി ആലുംപറമ്പില്‍ അധ്യക്ഷതവഹിച്ചു. ഒരു ഭരണാധികാരി എന്ന നിലയില്‍ തനതായ കാഴ്‌ചപ്പാട്‌ പുലര്‍ത്തിയിരുന്നു. അടുത്തകാലത്ത്‌ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ റേഷന്‍കാര്‍ഡ്‌ വിതരണം കാര്യക്ഷമമാക്കിയതും, ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട്‌ അപേക്ഷിക്കുന്നവര്‍ക്ക്‌ അപ്പോള്‍തന്നെ റേഷന്‍കാര്‍ഡ്‌ വിതരണം ചെയ്‌തുകൊണ്ട്‌ ഈ രംഗത്ത്‌ ഒരു വിപ്ലവംതന്നെ സൃഷ്‌ടിക്കുവാന്‍ ടി.എം. ജേക്കബിന്‌ കഴിഞ്ഞെന്ന്‌ അധ്യക്ഷപ്രസംഗത്തില്‍ ആലുംപറമ്പില്‍ പറഞ്ഞു.

സജി പുതൃക്കയില്‍ പ്രമേയം അവതരിപ്പിച്ചു. ഷിബു അഗസ്റ്റിന്‍ പോളക്കുളം, ഷിബു മുളയാനിക്കുന്നേല്‍, മാത്യു തട്ടാമറ്റം, ബിജി സി. മാണി, ജോസ്‌ സൈമണ്‍ മുണ്ടപ്ലാക്കല്‍, അലക്‌സ്‌ പായിക്കാടന്‍ എന്നിവര്‍ അനുശോചനം അറിയിച്ചു. സണ്ണി വള്ളിക്കളം അറിയിച്ചതാണിത്‌.
ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക