Image

ആന്‍ഡ്രിയയുടെ പാട്ടിന്‌ പത്മപ്രിയ ചുവടുവെയ്‌ക്കുന്നു

Published on 13 February, 2014
ആന്‍ഡ്രിയയുടെ പാട്ടിന്‌ പത്മപ്രിയ ചുവടുവെയ്‌ക്കുന്നു
ശശികുമാര്‍ സംവിധാനം ചെയ്യുന്ന ബ്രാഹ്മണ്‍ എന്ന ചിത്രത്തില്‍ 'വാടാ വാടാ നന്‍പാ' എന്ന്‌ തുടങ്ങുന്ന ഗാനത്തിന്‌ പത്മപ്രിയ ചുവടു വെയ്‌ക്കുന്നു. തെന്നിന്ത്യന്‍ താരവും ഗായികയുമായ ആന്‍ഡ്രിയ ജെര്‍മിയയാണ്‌ പത്മപ്രിയയ്‌ക്ക്‌ വേണ്ടി ഈ ഐറ്റം സോഗ്‌ ആലപിക്കുന്നത്‌. ഈ ഐറ്റം നമ്പര്‍ ആദ്യം ആന്‍ഡ്രിയ പാടി താരം തന്നെ ആടാനായിരുന്നു തീരുമാനിച്ചിരുന്നത്‌. എന്നാല്‍ പിന്നീട്‌ പത്മപ്രിയയുടെ കയ്യില്‍ എത്തിപ്പെടുകയായിരുന്നു. പാട്ടിന്റെ ചിത്രീകരണം കഴിഞ്ഞു. ശശികുമാര്‍ തന്നെയാണ്‌ ചിത്രത്തിലെ നായകനും. പുതുമുഖമായ ലാവണ്യ ത്രിപാഠി ചിത്രത്തില്‍ നായികയായി എത്തുന്നു. സഹനടിയുടെ വേഷമാണ്‌ ചിത്രത്തില്‍ പത്മപ്രിയയ്‌ക്ക്‌. സന്താനമാണ്‌ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്‌. ദേവശ്രീ പ്രസാദ്‌ സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം മലയാളിയായ ജോമോന്‍ ടി ജോണാണ്‌. കെ മഞ്‌ജു, ആന്റോ ജോസഫ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ ചിത്രം നിര്‍മിക്കുന്നത്‌.

നേരത്തെ ബാച്ചിലര്‍ പാര്‍ട്ടി എന്ന മലയാളം ചിത്രത്തിലെ പത്മപ്രിയയുടെ ഐറ്റം ഡാന്‍സ്‌ വലിയ ചര്‍ച്ചാ വിഷയമായിരുന്നു.
ആന്‍ഡ്രിയയുടെ പാട്ടിന്‌ പത്മപ്രിയ ചുവടുവെയ്‌ക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക