Image

നദിയ തമിഴ്‌ ദൃശ്യത്തില്‍ നായികയെന്ന്‌

Published on 11 February, 2014
നദിയ തമിഴ്‌ ദൃശ്യത്തില്‍ നായികയെന്ന്‌
മലയാളത്തിലെ സൂപ്പര്‍ഹിറ്റ്‌ ചിത്രം ദൃശ്യം തമിഴിലേയ്‌ക്ക്‌ റീമേക്ക്‌ ചെയ്യുമ്പോള്‍ മുന്‍കാല നടി നദിയാ മൊയ്‌തു നായികയാകുമെന്ന്‌ അഭ്യൂഹം. കമല്‍ ചിത്രത്തില്‍ ഇതുവരെ നാദിയ മൊയ്‌തു അഭിനയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവര്‍ക്കാണ്‌ കൂടുതല്‍ പരിഗണനഅണിയറക്കാര്‍ പറയുന്നു. എന്നാല്‍ നാദിയ മൊയ്‌തു ഈ വേഷം ചെയ്യുന്നകാര്യത്തില്‍ എന്തു നിലപാടാണ്‌ എടുത്തിരിക്കുന്നത്‌ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനിടെ ദൃശ്യത്തിന്റെ തെലുങ്ക്‌ റീമേക്കില്‍ മീന തന്നെയാണ്‌ നായികയായി എത്തുകയെന്ന കാര്യം ഉറപ്പായിട്ടുണ്ട്‌. വെങ്കിടേഷാണ്‌ തെലുങ്കില്‍ നായകനായി എത്തുന്നത്‌. ഒപ്പം നാദിയ മൊയ്‌തുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. മലയാളത്തില്‍ ആശ ശരത്ത്‌ ചെയ്‌ത ഐജിയുടെ വേഷത്തിലാണ്‌ തെലുങ്കില്‍ നാദിയ പ്രത്യക്ഷപ്പെടുക.

മലയാളത്തില്‍ നായികയായി എത്തിയ മീന തമിഴ്‌ ചിത്രത്തില്‍ നായികയാകേണ്ടെന്ന്‌ കമല്‍ ഹസ്സന്‍ പറഞ്ഞിരുന്നു.
നദിയ തമിഴ്‌ ദൃശ്യത്തില്‍ നായികയെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക