Image

കോതമംഗലം വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു

ജോജോ പാറയ്‌ക്കല്‍ Published on 05 November, 2011
കോതമംഗലം വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു
വിയന്ന: കോതമംഗലം കുടുംബയോഗത്തിന്റെ വെബ്‌സൈറ്റ്‌ മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍ ഉദ്‌ഘാടനം ചെയ്‌തു. ഇതോടൊപ്പം സംഘടനയുടെ സോഷ്യല്‍ ആന്‍ഡ്‌ കള്‍ചറല്‍ സെന്ററിന്റെ ഉദ്‌ഘാടനവും നടന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സമിതിയുടെ ഉപാധ്യക്ഷനായി നിയമിതനായ ടി.പി. ശ്രീനിവാസന്‌ സമ്മേളനത്തില്‍ അഭിനന്ദമര്‍പ്പിച്ചു.

പ്രാദേശികമായി പരസ്‌പരം അടുത്തറിയുന്നവര്‍ വിദേശത്ത്‌ ഒരു കൂട്ടായ്‌മയായി മാറുമ്പോള്‍ അവര്‍ക്ക്‌ സ്വന്തനാടിന്റെ ക്ഷേമത്തിനായി ഏറെ പ്രവര്‍ത്തിക്കുവാന്‍ കഴിയുമെന്ന്‌ പ്രകാശന കര്‍മ്മം നിര്‍വഹിച്ചുകൊണ്ട്‌ ടി.പി. ശ്രീനിവാസന്‍ പറഞ്ഞു. കുടുംബയോഗത്തിന്റെ സ്‌നേഹോപഹാരം അദ്ദേഹത്തിന്‌ കോര്‍ഡിനേറ്റര്‍ ജോസ്‌ പോത്താനിക്കാട്ട്‌ നല്‍കി.

സമ്മേളനത്തില്‍ കോര്‍ഡിനേറ്റര്‍ സിറില്‍ മനയാനിപ്പുറത്ത്‌ (കുര്യന്‍ ജേക്കബ്‌) സ്വാഗതം ആശംസിച്ചു. കുടുംബയോഗത്തിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ ഇവന്റ്‌ മാനേജര്‍ ബേബി അവരാപ്പാട്ട്‌ വിശദീകരിച്ചു. യുഎന്‍ ഇന്ത്യന്‍ ക്ലബ്‌ പ്രസിഡന്റ്‌ ക്യാപ്‌ടന്‍ ഡേവിസ്‌ എടാട്ടുകാരന്‍, ന്യൂസ്‌ റിപ്പോര്‍ട്ടര്‍ ജോജോ പാറയ്‌ക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന്‌ സംസാരിച്ചു. കോര്‍ഡിനേറ്റര്‍ അവിരാച്ചന്‍ കരിപ്പക്കാട്ട്‌ നന്ദി പറഞ്ഞു.

വെബ്‌സൈറ്റ്‌ കോര്‍ഡിനേറ്റര്‍മാരായ നിബു തെക്കേക്കുന്നേല്‍, സുനില്‍ കോര, മറ്റ്‌ കുടുംബയോഗം പ്രവര്‍ത്തകരായ ബേബി വട്ടപ്പിള്ളില്‍, മനോജ്‌ അവരാപ്പാട്ട്‌, ജോഷി ചെറുകാട്ട്‌, സോബിന്‍ പുളിയ്‌ക്കല്‍, നെല്‍സണ്‍ നെടുംകല്ലേല്‍, റോയി മണ്ണാറപ്രായില്‍, ജോസ്‌ ഇലഞ്ഞിക്കല്‍, മാത്യു പറങ്കിമാലില്‍, സെബാസ്‌റ്റിയന്‍ സി.ജെ. എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

വെബ്‌സൈറ്റ്‌: www.kothamangalamvienna.org
കോതമംഗലം വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക