Image

മോഹാഗ്നിയിലകപ്പെട്ട ദാവീദ്‌ -15 (ദാവീദിന്റെ രണ്ടു മുഖങ്ങള്‍: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)

Published on 08 February, 2014
മോഹാഗ്നിയിലകപ്പെട്ട ദാവീദ്‌ -15 (ദാവീദിന്റെ രണ്ടു മുഖങ്ങള്‍: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)
പത്രാധിപക്കുറിപ്പ്‌ : `സാഹിത്യപ്രതിഭ' എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ രചിച്ച `ദാവീദിന്റെ രണ്ടു മുഖങ്ങള്‍' എന്ന ഖണ്ഡകാവ്യം കഴിഞ്ഞ പന്ത്രണ്ടാഴ്‌ചകളായി പ്രസിദ്ധീകരണം തുടങ്ങിയിട്ട്‌ . ഇ മലയാളിയില്‍ക്കൂടി എല്ലാ ശനിയാഴ്‌ചയും ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നു.

II. മോഹാഗ്നിയിലകപ്പെട്ട ദാവീദ്‌ 15

കല്‍പ്പന പാടേ നിരസിച്ചെന്നായപ്പോള്‍
ഭൂപാലന്‍ കണ്ടെത്തി മറ്റു മാര്‍ഗ്ഗം.

എത്തിച്ചാ ദാസനെ യെത്രയും സത്വരം
കത്തുമായ്‌ സേനാധിപന്‍ സമക്ഷം.

ശക്തമായ്‌ ശത്രു പയറ്റിടും സ്ഥാനത്ത്‌
ഹിത്യനെയങ്കത്തിലേറ്റുമുട്ടാന്‍.

സന്ദേശസാരം ഗ്രഹിക്കാതാ സാധുവും
അന്നങ്ങു യാത്രയാ യാര്‍ത്തിപുര്‍വ്വം.

മൃത്യുവിന്‍ വക്ത്രത്തിലേക്കെന്നറിയാതെ
കൂത്താടിപ്പോയീടുമാടുപോലെ.

മന്നന്റെ കല്‍പ്പന കാറ്റില്‍ പറത്തിടാന്‍
സൈന്യാധിപന്നു ചങ്കൂറ്റമുണ്ടോ?

തന്നുടെ സ്ഥാനത്തിന്നൂനം വരുത്തുന്ന
കന്നത്തരമവന്‍ കാട്ടുമെന്നോ?

മന്നന്റെ ശാസനയ്‌ക്കൊത്തവന്‍ സത്വരം
സൈന്യത്തിലുണ്ടാക്കി സ്ഥാനമാറ്റം.

ഊറിയായ്‌ക്കീവിധം കിട്ടിയനന്തരം
വീറോടെ പോരാടാന്‍ മര്‍മ്മസ്ഥാനം.

(തുടരും)

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌, Yohannan.elcy@gmail.com
മോഹാഗ്നിയിലകപ്പെട്ട ദാവീദ്‌ -15 (ദാവീദിന്റെ രണ്ടു മുഖങ്ങള്‍: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക