Image

അഭിരാമി ഒരു ഇടവേളയ്ക്കുശേഷം വീണ്ടും മലയാള സിനിമയില്‍

Published on 10 February, 2014
 അഭിരാമി ഒരു ഇടവേളയ്ക്കുശേഷം വീണ്ടും മലയാള സിനിമയില്‍
പത്രം, ഞങ്ങള്‍ സന്തുഷ്ടരാണ്, ശ്രദ്ധ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഭിരാമി ഒരു ഇടവേളയ്ക്കുശേഷം വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കുന്നു. മേല്‍വിലാസം എന്ന ചിത്രത്തിനുശേഷം മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന 'അപ്പോത്തിക്കിരി' എന്ന ചിത്രത്തിലാണ് അഭിരാമിയുടെ രണ്ടാം വരവ്.

സുരേഷ് ഗോപി, ജയസൂര്യ, ആസിഫ് അലി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഹരി നായര്‍ നിര്‍വ്വഹിക്കുന്നു. അറമ്പന്‍ കുടിയില്‍ സിനിമാസിന്റെ ബാനറില്‍ ഡോക്ടര്‍ ബേബി മാത്യു, ഡോക്ടര്‍ ജോര്‍ജ്ജ് മാത്യു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'അപ്പോത്തിക്കിരി' ഫിബ്രവരി 20-ന് പാലക്കാട് ആരംഭിക്കും.
 അഭിരാമി ഒരു ഇടവേളയ്ക്കുശേഷം വീണ്ടും മലയാള സിനിമയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക