Image

വാഹന പണിമുടക്ക് ശക്തം; എണ്ണവില കുറയ്ക്കാന്‍ സാധ്യത

Published on 05 November, 2011
വാഹന പണിമുടക്ക് ശക്തം; എണ്ണവില കുറയ്ക്കാന്‍ സാധ്യത
കോഴിക്കോട്: പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടത്തുന്ന വാഹനപണിമുടക്ക് ശക്തം. അതിനിടെ പെട്രോള്‍ വില വര്‍ധന ഭാഗികമായി പിന്‍വലിക്കാന്‍ കേന്ദ്രം ആലോചിക്കുന്നു. പണിമുടക്കില്‍ ചുരുക്കം ചിലയിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞത് ഒഴിച്ചാല്‍ കാര്യമായ അക്രമസംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്വകാര്യ ബസുകളും ടാക്‌സി വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടില്ല. എന്നാല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നടത്തുന്നുണ്ട്.

സംയുക്ത മോട്ടോര്‍ വാഹന തൊഴിലാളി യൂനിയനാണ് വെള്ളിയാഴ്ച വാഹനപണിമുടക്കിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. പാല്‍, പത്രം, ആശുപത്രി, മരണം, വിവാഹം, വിമാനത്താവളം എന്നിവയുമായി ബന്ധപ്പെട്ട് ഓടുന്ന വാഹനങ്ങളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യു.ഡി.എഫ് അനുകൂല സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.

വില വരര്‍ധനയില്‍ പ്രതിക്ഷേധിച്ച് തൃണമൂല്‍ നേതാക്കള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ഇന്ന് തന്നെ നേരിട്ട് കണ്ട് പാര്‍ട്ടിയുടെ നിലപാട് അറിയിക്കും. ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പുറമേ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയുടെ അടിയന്തര യോഗവും സോണിയ ഗാന്ധി വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തിലേക്ക് പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡിയേയും വിളിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക